കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയകരമായ 24 വർഷം പിന്നിട്ട ബ്രാൻഡാണ് തൃശ്ശൂർ ആസ്ഥാനമായുള്ള വിശ്രാം ബിൽഡേഴ്‌സ്. സിവിൽ എൻജിനീയറായ സി. ശ്രീരഞ്ജ് 2001-ൽ സ്ഥാപിച്ച വിശ്രാം തുടക്കം മുതലേ നൂതനമായ മാനേജ്‌മെന്റും പ്രൊഫഷണലിസവും കൊണ്ട് ശ്രദ്ധേയമായി. ആധുനിക ജീവതശൈലിക്ക് അനുയോജ്യമായ, പ്രായോഗികതയും മനോഹാരിതയും കൈകോർക്കുന്ന സുന്ദര ഭവനങ്ങളാണ് വിശ്രാമിന്റേത്. നിർമാണം പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ  50 റെസിഡൻഷ്യൽ പ്രോജക്ടുകളാണ് വിശ്രാമിനുള്ളത്. തൃശൂർ, ഗുരുവായൂർ, പാലക്കാട്, കൊച്ചി  എന്നിവിടങ്ങളിലായി ഒരു മില്യൺ സ്‌ക്വയർ ഫീറ്റിലുള്ള നിർമിതികളാണ്, ഗുണമേന്മയിലും സുതാര്യതയിലും തെല്ലും വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി വിശ്രാം കൈമാറ്റം ചെയ്തിരിക്കുന്നത്. ഈ വർഷം കൊച്ചിയിലും വിശ്രാമിന്റെ പുതിയ പ്രോജക്ട് ലോഞ്ച് ചെയ്യുകയാണ്. എല്ലാ പ്രോജക്ടുകളും RERA രജിസ്റ്റേർഡ് ആണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിശ്രാം ഭവനങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. സുസജ്ജമായ എൻജിനീയറിങ് വിഭാഗം നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണമേന്മ ഉറപ്പാക്കുന്നു. 'വീടാണ് വിശ്രാം'എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന വിധത്തിൽ വിൽപനാനന്തര സേവനത്തിൽ വിശ്രാമിന്റെ ഉപഭോക്തൃ സേവന വിഭാഗം തികച്ചും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇന്ന് 3000ലധികം ഉപഭോക്താക്കളുള്ള വിശ്രാം ബിൽഡേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർമാർ അവർ തന്നെയാണ്.

ക്വാളിറ്റി മാനേജ്‌മെന്റിന് ISO 9001: 2015 സർട്ടിഫിക്കേഷൻ ഉള്ള വിശ്രാം ബിൽഡേഴ്‌സിന് 2018ൽ കെട്ടിട നിർമാണമികവിന് കേരള സർക്കാറിന്റെ തൊഴിൽ വൈദഗ്ധ്യ വകുപ്പ് ഏർപ്പെടുത്തിയ വജ്ര അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ തൃശ്ശൂരിലെ ആദ്യത്തെ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി) സർട്ടിഫിക്കേഷനുള്ള ഗ്രീൻ ബിൽഡിംഗ് ആണ് വിശ്രാം പാലസ് ഗ്രാൻഡേ ആണ്. നിർമാണം പൂർത്തിയാകാറായ പ്രോജക്ടായ വിശ്രാം സരോജും ഗ്രീൻ ബിൽഡിംഗ് ആണ്.

ദക്ഷിണ റെയിൽവേയുടെ പ്രഥമ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ പ്രോജക്ട് ഇന്ത്യയിൽ ആദ്യമായി ലഭിച്ചത് വിശ്രാം ബിൽഡേഴ്‌സിനാണ്. പൂങ്കുന്നം റെയിൽവേ സ്റ്റേഷന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് റെയിൽവേ ഡിപ്പാർട്‌മെന്റ് റ്വിശ്രാം ബിൽഡേഴ്‌സുമായി കൈകോർത്തത്. 2015 -ൽ വിശ്രാം ബിൽഡേഴ്‌സ് മാനേജിങ് ഡയറക്ടർ ശ്രീരഞ്ജ് നൽകിയ മാസ്റ്റർപ്ലാൻ റെയിൽവേ ഡിപ്പാർട്ട്‌മെന്റ് അംഗീകരിക്കുകയും, അതിനെത്തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി പൂങ്കുന്നം റെയിൽവേ സ്റ്റേഷന്റെ വികസനത്തിനും യാത്രക്കാരുടെ സൗകര്യത്തിനുമായി നിരവധി വികസന പ്രവർത്തനങ്ങളിൽ വിശ്രാം ബിൽഡേഴ്‌സ് ദക്ഷിണ റെയിൽവേയുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രോജക്ടുകൾ
വിശ്രാം ബിൽഡേഴ്സ് ഒരുക്കുന്ന റെസിഡൻഷ്യൽ പ്രോജക്ടുകളെല്ലാം ജീവിതം ആസ്വാദ്യകരമാക്കുന്ന നിർമിതികളാണ്. ഉയർന്ന ജീവിതശൈലിക്ക് ഇണങ്ങുന്ന അമിനിറ്റീസും സൗകര്യങ്ങളെല്ലാം അരികെയുള്ള മികച്ച ലൊക്കേഷനും മനോഹരമായ രൂപകൽപ്പനയും വിശ്രാം ഭവനങ്ങളെ വേറിട്ടതാക്കുന്നു.

തൃശ്ശൂരിന്റെ ഹൃദയഭാഗത്തുള്ള അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളായ വിശ്രാം ഐക്കൺ, വിശ്രാം മൈൽസ്റ്റോൺ എന്നിവ നിർമാണം പൂർത്തിയായ പ്രോജക്ടുകളാണ്. തൃശൂർ റൗണ്ടിലുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടായ വിശ്രാം സരോജിന്റെ നിർമാണം ഉടൻ പൂർത്തിയാകും. ചാരുതയാർന്ന 3 BHK അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. തൃശൂർ പൂങ്കുന്നത്ത് വിശ്രാം ഒരുക്കുന്ന വിശ്രാം ഓപ്പസ് ആക്ടീവ് ലൈഫ്‌സ്‌റ്റൈലിനെ പ്രൊമോട്ട് ചെയ്യുന്ന പ്രോജക്ടാണ്. നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിൽ 2,3 & 4 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്.

To advertise here,

വിശ്രാമിന്റെ പുതിയ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടായ വിശ്രാം ഉത്സവ് തിരുവമ്പാടി ക്ഷേത്രത്തിന് എതിർവശത്താണ്. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ പങ്കെടുക്കുന്ന മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നായ തിരുവമ്പാടി ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ മാറിയാണ് ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. 2 & 3 BHK അപ്പാർട്ട്മെന്റുകൾ ഇതിൽ ലഭ്യമാണ്.

അമല ഹോസ്പിറ്റലിനടുത്തുള്ള വില്ലാ പ്രോജക്ടായ വിശ്രാം പ്രാണയിൽ 3, 4 BHK വില്ലകൾ ലഭ്യമാണ്. . നിർമാണ മികവിന്റെയും വിശദാംശങ്ങളിൽ പോലും നൽകുന്ന ശ്രദ്ധയുടെയും നേർസാക്ഷ്യമാണ് വിശ്രാം പ്രാണയിലെ വില്ലകൾ. തൃശൂർ - ഷൊർണൂർ ഹൈവേയോട് ചേർന്ന് വിയ്യൂരിലുള്ള വിശ്രാം ലൈംലൈറ്റിൽ 48.60* ലക്ഷം മുതലുള്ള വിലയിൽ അപ്പാർട്‌മെന്റുകൾ ലഭ്യമാണ്. സ്റ്റൈലും അഫോർഡബിലിറ്റിയും സമ്മേളിക്കുന്ന ഈ പ്രോജക്ടിൽ 2 . 2 + study & 3 BHK അപ്പാർട്ട്മെന്റുകളാണുള്ളത്.


കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- +91 75919 75919
ഇമെയിൽ - mail@vishraam.com