സൗന്ദര്യത്തികവിനും ഉപയോഗക്ഷമതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് മികവുറ്റ പാർപ്പിടങ്ങൾ നിർമിക്കുന്ന സിന്തൈറ്റ് റിയാൽറ്റി, കേരളത്തിലെ പ്രോപ്പർട്ടി ഡെവലപ്പ്മെന്റ് വിഭാഗത്തിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബിൽഡറാണ്. പ്രകൃതിയോട് കൈകോർത്തു നിൽക്കുന്ന പാർപ്പിടങ്ങൾ, ചാരുതയാർന്ന നിർമിതികൾ, ആഡംബരത്തികവ്, ഗുണമേന്മ... ഇതെല്ലാം സിന്തൈറ്റ് ഭവനങ്ങളുടെ മുഖമുദ്രകളാണ്. 3000 കോടി രൂപയിലധികം വാർഷിക ടേൺഓവർ ഉള്ള സിന്തൈറ്റ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് സിന്തൈറ്റ് റിയാൽറ്റി. ബയോ- ഇൻഗ്രേഡിയന്റ്സ്, സ്പൈസസ്, ഫാം ടെക്, ഹോസ്പിറ്റാലിറ്റി, വിൻഡ് എനേർജി തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് സിന്തൈറ്റ്.
പ്രകൃതിരമണീയമായ ഇടങ്ങളിൽ ആഡംബര ഭവനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ സിന്തൈറ്റ് റിയാൽറ്റിയുടെ നിർമാണം പൂർത്തിയായ പ്രോജക്ടുകൾ റിവിയേറ സ്യൂട്ട്സ്, റെമദ റിസോർട്സ്, സ്പൈസ് വില്ലാസ്, ജിഞ്ചർ കൗണ്ടി വില്ലാസ്, വാനില ഗ്രോവ് വില്ലാസ്, വാനില ഗ്രോവ് അപ്പാർട്ട്മെന്റ്സ്, ലാവൻഡർ ബേ വില്ലാസ് എന്നിവയാണ്. ഇവ ഓരോന്നും സിന്തൈറ്റിന്റെ നിർമാണ മികവ് പ്രകടമാകുന്ന സിഗ്‌നേച്ചർ പ്രോജക്ടുകളാണ്.
പെപ്പർ വൈൻ അപ്പാർട്ട്മെന്റ്സ്
K-RERA/PRJ/029/2021
കൊച്ചിയിൽ വെണ്ണലയിൽ ചക്കരപ്പറമ്പിനടുത്തുള്ള റെഡി ടു മൂവ് ഇൻ അപ്പാർട്ട്മെന്റ് പ്രോജക്ടാണ് പെപ്പർ വൈൻ. റെറ അംഗീകൃത പ്രോജക്ടാണിത്. സ്മാർട്ട് സിറ്റി, ഇൻഫോ പാർക്ക് തുടങ്ങി കൊച്ചിയിൽ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന സൗകര്യപ്രദമായ ലൊക്കേഷനിലാണ് ഈ പ്രോജക്ട്. അതീവ ചാരുതയോടെ നിർമിച്ചിട്ടുള്ള 32 അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്.
ഗാർഡൻ ഏരിയ, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക്അപ്പ്, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, സെർവന്റ്/ ഡ്രൈവേഴ്സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്ലൻസ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ ഉണ്ട്. 1650 സ്‌ക്വയർ ഫീറ്റിലുള്ള 3 BKH അപ്പാർട്ട്മെന്റുകളും 1300 സ്‌ക്വയർ ഫീറ്റിനു മുകളിലുള്ള 2 BHK അപ്പാർട്ട്മെന്റുകളുമാണ് ഇതിലുള്ളത്. ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ ഇതിൽ വിൽക്കപ്പെടുവാനുള്ളു. എല്ലാ പ്രമുഖ ബാങ്കുകളുടെയും അപ്രൂവൽ ഉള്ള പ്രോജക്ടാണിത്. പെപ്പർ വൈൻ അപ്പാർട്ട്‌മെന്റ്‌സില് കുടുംബങ്ങൾ താമസം തുടങ്ങിക്കഴിഞ്ഞു. നിർമാണം പൂർത്തിയായ പ്രോജക്ടായതിനാൽ ജിഎസ്ടി നൽകേണ്ടതില്ല. രജിസ്‌ട്രേഷൻ ഫീസ് മാത്രം അധികമായി നൽകിയാൽ മതിയാകും. ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ നിർമിച്ചുള്ള പെപ്പർ വൈൻ അപ്പാർട്ട്്‌മെന്റ്‌സ് സ്‌പേഷ്യസായ ലിവിംഗ് സ്‌പേസുകളാണ്.
പിമെന്റോ ഗാർഡൻ
K-RERA/PRJ/ERN/084/2023
സിന്തൈറ്റ് റിയാൽറ്റിയുടെ ഓൺഗോയിംഗ് പ്രീമിയം അപ്പാർട്ട്മെന്റ് പ്രാജക്ടാണ് പിമെന്റോ ഗാർഡൻ. കൊച്ചിയിൽ കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡിൽ ഐഎംഎ ഹൗസിനടുത്താണ് ഈ പ്രോജക്ട് നിർമിക്കപ്പെടുന്നത്. വിശാലമായ 3 & 4 BHK അപ്പാർട്ട്മെന്റുകൾ ഒരു ഫ്ളോറിൽ രണ്ടെണ്ണം മാത്രമായി ക്രമീകരിക്കുന്നു. ഇതിലെ 3 BHK അപ്പാർട്ട്മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 2745, 2809 സ്‌ക്വയർ ഫീറ്റും, 4 BHK അപ്പാർട്ട്മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 3197, 3260 സ്‌ക്വയർ ഫീറ്റും ആണ്. ആകെ 13 നിലകളാണ് ഇതിൽ ഉണ്ടായിരിക്കുക. ഗാർഡൻ ഏരിയ, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക് അപ്പ്, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, സെർവന്റ്/ ഡ്രൈവേഴ്സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്‌ലൻസ്, റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ തുടങ്ങിയ ആധുനികമായ അമിനിറ്റീസ് എല്ലാമുള്ള പിമെന്റോ ഗാർഡൻ മനോഹരമായ ബൊട്ടിക് അപ്പാർട്ട്‌മെന്റാണ്. വിശാലമായ ഈ ലിവിംഗ് സ്‌പേസ് തികവുറ്റ ഗുണമേന്മയോടെയാണ് നിർമിക്കുന്നത്.
അസൂരി വിസ്ത
K-RERA / PRJ/ERN/119/2024
സിന്തൈറ്റ് റിയാൽറ്റി കോലഞ്ചേരിയിൽ നിർമിക്കുന്ന പുതിയ വില്ലാ പ്രോജക്ടാണ് അസൂരി വിസ്ത. 9.3 ഏക്കർ ഭൂമിയിൽ 58 വില്ലകളാണ് രണ്ട് ഫെയ്‌സുകളിലായി ഈ പ്രോജക്ടിൽ നിർമിക്കുന്നത്. ഫെയ്‌സ് വണ്ണിലും 30 വില്ലകളും 28 വില്ലകൾ ഫെയ്‌സ് 2വിലും നിർമിക്കും. വിശാലമായ 3 & 4 BHK വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. 3 ബെഡ്‌റൂമുകളുള്ള വില്ലകൾ 2400 സ്‌ക്വയർ ഫീറ്റിലും 4 ബെഡ്‌റൂമുകളുള്ള വില്ലകൾ 2700 സ്‌ക്വയർ ഫീറ്റിലും നിർമിക്കുന്നു. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ജിം, ഓഡിയോ വീഡിയോ റൂം, സെക്യൂരിറ്റി, 7 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾക്ക്
93881 29999
eldhoabraham@synthite.com
www.synthiterealty.com
Content Highlights: Synthite Realty
Published: 26 Jun 2024, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented