ഷാര്‍ജ: 200 ലേറെ പ്രൊജക്ടുകളുമായി മാതൃഭൂമി ഡോട്ട്.കോം ക്രെഡായിയുടെ സഹകരണത്തോടെ നടത്തുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോക്ക് ഷാര്‍ജയില്‍ തുടക്കമായി. 

To advertise here,

തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബില്‍ഡര്‍മാരെത്തും. നിര്‍മാണം പൂര്‍ത്തിയായതും നടക്കുന്നതുമായ ഫ്ളാറ്റുകള്‍, വില്ലകള്‍ തുടങ്ങിയ പ്രൊജക്ടുകളെല്ലാം ഉണ്ടായിരിക്കും. പ്രവാസിമലയാളികള്‍ക്ക് കേരളത്തിലെ മികച്ച ഒട്ടേറെ പ്രൊജക്ടുകളെക്കുറിച്ച് ഷാര്‍ജയില്‍വെച്ച് വിശദമായി മനസ്സിലാക്കാം. ഇഷ്ടപ്പെട്ട പ്രോപ്പര്‍ട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ബാങ്കിങ്, ഫിനാന്‍സ് മേഖലയില്‍നിന്നുള്ള ബ്രാന്‍ഡുകളും എക്സ്പോയിലുണ്ടാകും.