* ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഹാള്‍ നമ്പര്‍ അഞ്ചില്‍ 

To advertise here,

ഷാര്‍ജ: 200 ലേറെ പ്രൊജക്ടുകളുമായി മാതൃഭൂമി ഡോട്ട്.കോം ക്രെഡായിയുടെ സഹകരണത്തോടെ നടത്തുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോക്ക് ഷാര്‍ജയില്‍ ഇന്ന് (ശനി) തുടക്കമാകും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പ്രാപ്പര്‍ട്ടി എക്സ്പോയില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ ബില്‍ഡര്‍മാര്‍ പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബില്‍ഡര്‍മാരെത്തും. നിര്‍മാണം പൂര്‍ത്തിയായതും നടക്കുന്നതുമായ ഫ്‌ളാറ്റുകള്‍, വില്ലകള്‍ തുടങ്ങിയ പ്രൊജക്ടുകളെല്ലാം ഉണ്ടായിരിക്കും. പ്രവാസിമലയാളികള്‍ക്ക് കേരളത്തിലെ മികച്ച ഒട്ടേറെ പ്രൊജക്ടുകളെക്കുറിച്ച് ഷാര്‍ജയില്‍വെച്ച് വിശദമായി മനസ്സിലാക്കാം. ഇഷ്ടപ്പെട്ട പ്രോപ്പര്‍ട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ബാങ്കിങ്, ഫിനാന്‍സ് മേഖലയില്‍നിന്നുള്ള ബ്രാന്‍ഡുകളും എക്‌സ്‌പോയിലുണ്ടാകും. 

കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡിവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ് കേരള ) സി.ഇ.ഒ. എം. സേതുനാഥിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പ്രോപ്പര്‍ട്ടി ടോക്ക് നടക്കും. നീ ഹിമമഴയായ് എന്ന ഒരൊറ്റ പാട്ടിലൂടെതന്നെ ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ യുവഗായിക നിത്യാ മാമ്മനുമായി നേരിട്ട് സംവദിക്കാനും പാട്ടുകേള്‍ക്കാനും ശനിയാഴ്ച വൈകീട്ട് ആറര മുതല്‍ അവസരമുണ്ടാകും. കൂടാതെ യുവതാരങ്ങളായ അഷ്‌കര്‍ സൗദാനും ഹന്ന റെജി കോശിയും അതിഥികളായെത്തും.

കുട്ടികള്‍ക്കായി ജോയ് ആലുക്കാസ് ഒരുക്കുന്ന ഒട്ടേറെ മത്സരങ്ങളും പ്രോപ്പര്‍ട്ടി എക്സ്പോയുടെ ഭാഗമായുണ്ടാകും. മാതൃഭൂമി ക്ലബ്ബ് എഫ്.എം 99.6 ടീം വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചില്‍ഡ്രന്‍സ് പെയിന്റിങ് മത്സരങ്ങളില്‍ പങ്കെടുത്ത് കുട്ടികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം.
ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സബ് ജൂനിയര്‍ വിഭാഗത്തിലും (അഞ്ച് വയസ്സുമുതല്‍ 10 വയസ്സുവരെ), ഞായറാഴ്ച രാവിലെ 11 മുതല്‍ ജൂനിയര്‍ വിഭാഗത്തിലുമാണ് (11 മുതല്‍ 15 വയസ്സുവരെ) മത്സരങ്ങള്‍. ഹാപ്പി ഹോം എന്ന പ്രമേയത്തിലാണ് പെയിന്റിങ് മത്സരം

.

കുട്ടികള്‍ക്ക് റേഡിയോ അവതാരകരാവാനുള്ള കുട്ടി ആര്‍.ജെ മത്സരവും ഉണ്ടായിരിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടരക്കാണ് കുട്ടികള്‍ക്ക് കുട്ടി ആര്‍.ജെ മത്സരം നടക്കും. ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രവേശനവും പാര്‍ക്കിങ്ങും സൗജന്യമാണ്.