സംസ്ഥാനത്തെ ഏറ്റവും മികച്ച റിയല്‍ എസ്റ്റേറ്റ് കമ്പനിയും വിവിധ റസിഡന്‍ഷ്യല്‍ പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യതയുടെ 'ബ്രാന്‍ഡ്' ആയിമാറുകയും ചെയ്ത 'ഹൈലൈറ്റ് ഗ്രൂപ്പി'ന്റെ പുതിയ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. രണ്ട് പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ആവിഷ്‌കരിച്ച റസിഡന്‍ഷ്യല്‍ പദ്ധതികള്‍ ഇന്ന് മലയാളികളുടെ ജീവിതത്തിന്റെതന്നെ ഭാഗമായിക്കഴിഞ്ഞിരിക്കുകയാണ്. ഹൈലൈറ്റ് ഒളിംപസ്, ഹൈലൈറ്റ് പട്രാസ് തുടങ്ങി, ഉപഭോക്താക്കളുടെ വ്യത്യസ്തമായ അഭിരുചികളെയും ആവശ്യങ്ങളെയും പരിഗണിച്ചാണ് പ്രീമിയം ശ്രേണിയിലുള്ള ഫ്‌ലാറ്റുകള്‍, വില്ലകള്‍, എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്. ഇവക്ക് പുറമെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളടങ്ങിയ മാളുകള്‍, അത്യാധുനിക ഹോസ്പിറ്റല്‍, മള്‍ട്ടിപ്ലെക്‌സുകള്‍, കഫേ ശൃംഖല എന്നിവയും ഹൈലൈറ്റിന്റെ അഭിമാന പദ്ധതികളാണ്

To advertise here,

'ഹൈലൈറ്റ് പട്രാസ്'

RERA\PRJ\KKD\159\2022

ആയിരക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ അംഗീകാരം നേടിയ കോഴിക്കോട്ടെ ഹൈലൈറ്റ് സിറ്റിക്കകത്ത് നിര്‍മ്മാണം പൂര്‍ത്തിയാവുന്ന ഏറ്റവും പുതിയ പദ്ധതിയായ 'ഹൈലൈറ്റ് പട്രാസ്' ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയ റസിഡന്‍ഷ്യല്‍ ടവറാണ്. ഇന്ത്യയിലെതന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതികളൊന്നായ 'ഹൈലൈറ്റ് സിറ്റി'യുടെ പ്രശസ്തിക്ക് മാറ്റുകൂട്ടുന്ന ഒന്നുകൂടിയാണ് ഈ പദ്ധതി. പ്രകൃതിമനോഹരമായ പശ്ചാതലത്തില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടെ ആറ് വരി ദേശീയപാതക്കരികില്‍ ഹൈലൈറ്റ് മാള്‍, ഹൈലൈറ്റ് ബിസിനസ്സ് പാര്‍ക്ക് എന്നിവയുടെ സമീപത്താണ്  21 നിലകളിലായി  'ഹൈലൈറ്റ് പട്രാസ്' ഉയരുന്നത്.

ഹൈലൈറ്റ് ഒളിംപസ്

  K‐RERA/PRJ/KKD/110/2022

33 നിലകളിലായി ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായി നിര്‍മ്മിച്ച 'ഹൈലൈറ്റ് ഒളിംപസ്' ഹൈലൈറ്റ് ഗ്രൂപ്പിന്റെ റസിഡന്‍ഷ്യല്‍ പദ്ധതികളില്‍ എടുത്തുപറയേണ്ട ഒന്നാണ്. ആധുനിക സൗകര്യങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കൂറ്റന്‍ ടവറില്‍  919 മുതല്‍ 3150 സ്‌ക്വയര്‍ ഫീറ്റ് വരെയുളള  526 അപ്പാര്‍ട്ട്‌മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ വിനോദാവശ്യങ്ങള്‍ക്കായി 40,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള റിക്രിയേഷന്‍ കേന്ദ്രവും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

ആഗോള നിലവാരത്തിലുള്ള  ഗുണമേന്മയുള്ള സൗകര്യങ്ങള്‍ രാജ്യത്തുള്ളവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ പദ്ധതികളും രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഉപഭോക്താക്കളുടെ സംതൃപ്തിക്ക് പുറമെ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളിയാവാനും സമൂഹത്തിന് വന്‍തോതിലുള്ള തെഴിലവസരം ലഭ്യമാക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും 'ഹൈലൈറ്റ് ഗ്രൂപ്പ്' ചെയര്‍മാന്‍ പി. സുലൈമാന്‍ അറിയിച്ചു.
റസിഡന്‍ഷ്യല്‍ പദ്ധതികളോടൊപ്പംതന്നെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്  'ഹൈലൈറ്റ് സെന്റര്‍',  'ഹൈലൈറ്റ് കണ്‍ട്രിസൈഡ്' എന്നി റീട്ടെയില്‍ മാളുകളുടെയും നിര്‍മ്മാണം പുരോഗമിച്ച് വരികയാണ്.  മലപ്പുറം ജില്ലയിലെ അതിവേഗം വികസിക്കുന്ന ചെമ്മാടിന്റെ ഹൃദയഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 'ഹൈലൈറ്റ് കണ്‍ട്രിസൈഡ്' പ്രവര്‍ത്തനക്ഷമമാവുന്നതോടെ ഇടത്തരം നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വന്‍നഗരങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങളും ഷോപ്പിംഗ് അനുഭവവും ലഭ്യമാകുകയും, ഈ പ്രദേശങ്ങള്‍ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 10 പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഒരുങ്ങുന്നതെന്നും ചെയര്‍മാന്‍  അറിയിച്ചു.

പലാക്‌സി സിനിമാസ്

റസിഡന്‍ഷ്യല്‍ റീട്ടെയില്‍ പദ്ധതികള്‍ക്ക് പുറമെ 'ഹൈലൈറ്റ് ഗ്രൂപ്പ്' അവതരിപ്പിച്ച 'പലാക്‌സി സിനിമാസ്' ഇന്ന് കോഴിക്കോട്ടെ സിനിമാസ്‌നേഹികളുടെ പ്രധാന വിനോദ കേന്ദ്രമായിക്കഴിഞ്ഞു. കാണികളെ ത്രസിപ്പിക്കുന്ന സ്‌ക്രീന്‍ ശബ്ദ അനുഭവം കാഴ്ചവെക്കുന്ന EPIQ സംവിധാനം കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ പലാക്‌സി സിനിമാസ് മലയാളികള്‍ക്ക്  ഇതുവരെ ലഭിക്കാത്ത സിനിമാനുഭവമാണ് നല്‍കിവരുന്നത്. ഇന്ത്യയിലെ വിനോദ മേഖലയിലെ പ്രമുഖരായ QUBE സിനിമയുടെ പ്രീമിയം ലാര്‍ജ്ജ് ഫോര്‍മാറ്റാണ് EPIQ വിലൂടെ സിനിമാസ്വാദകരുടെ മുന്നിലെത്തുന്നത്. എട്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തിയേറ്റര്‍ സമുച്ചയമാണ് പലാക്‌സി.

'ഹഗ് എ മഗ്'

'ഹഗ് എ മഗ്'എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുക വഴി ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള കഫേ എക്പീരിയന്‍സ് ആണ് 'ഹൈലൈറ്റ് ഗ്രൂപ്പ്' ഒരുക്കിയിരിക്കുന്നത്. ഹൈലെറ്റ് സിറ്റിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ഹഗ് എ മഗ്' ആരംഭിച്ച് ചുരുങ്ങിയ കാലത്തിനകം തന്നെ യുവാക്കളടങ്ങുന്ന ഉപഭോക്താക്കള്‍ അവരുടെ ഒഴിവുസമയം ചെലവിടാനുള്ള ഇടമാക്കി മാറ്റിയിട്ടുണ്ട്.  'ഹഗ് എ മഗ്'ന്റെ ഏഴാമത്തെ ഔട്ട്‌ലെറ്റ് കേരളത്തിലെ ഏറ്റവും വലിയ കഫെകളില്‍ ഒന്നായി കോഴിക്കോട് ബീച്ചിന്റെ ഭാഗമായിക്കഴിഞ്ഞു. ഹഗ് എ മഗ് ന്റെ എട്ടാമത്തെ ഔട്ട്‌ലെറ്റ് കൊച്ചി ഫോറം മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 കഫേകള്‍ തുറക്കാനിരിക്കുകയാണ് ഹഗ് എ മഗ്.

'എലനൈന്‍ വിമന്‍സ് ഹോസ്പിറ്റല്‍'

 'ഹൈലൈറ്റ് ഗ്രൂപ്പി' ന്റെ മറ്റൊരു പുതുമയുള്ള സംരംഭമാണ് മലബാറിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിനായി ലോക നിലവാരത്തിലുള്ള വിമന്‍സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ 'എലനൈന്‍ വിമന്‍സ് ഹോസ്പിറ്റല്‍'. കോഴിക്കോട് നഗരത്തിനോട് ചേര്‍ന്ന് അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രീമിയം ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഹോസ്പിറ്റല്‍ ഉയരുന്നത്. ലോകോത്തരനിലവാരത്തിലുള്ള സാങ്കേതിക മികവിന് പുറമെ,  ഈ രംഗത്തെ ഏറ്റവും പ്രഗത്ഭരും പ്രശസ്തരുമായ ഡോക്ടര്‍മാരെയും പരിചയസമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെയും അണിനിരത്തിക്കൊണ്ടുള്ള ഈ സംരംഭം രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാവും.

കൂടുതൽ വിവരങ്ങൾക്ക്
www.hilitegroup.com                  
www.hiliterealty.com