ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ജ്വല്ലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സിന്റെ പ്രൊമോട്ടേഴ്‌സിൽ നിന്നുള്ള കമ്പനിയാണ് കല്യാൺ ഡവലപ്പേഴ്സ്. ക്രിസിൽ റേറ്റിംഗിൽ ഉയർന്ന റാങ്കിംഗ് നേടിയിട്ടുള്ള കല്യാൺ ഡവലപ്പേഴ്സ്, ചുരുങ്ങിയ സമയത്തിനുള്ളിലാണ് കേരളത്തിലെ ഏറ്റവും വിശ്വാസയോഗ്യരായ കെട്ടിട നിർമാതാക്കളിൽ ഒന്നായി മാറിയത്. കുറഞ്ഞ കാലത്തിനുള്ളിൽ നിർമാണ മികവിനുള്ള അംഗീകാരമായി ഒട്ടനവധി അവാർഡുകളും കല്യാണിന് ലഭിച്ചിട്ടുണ്ട്. ഉയർന്ന ഗുണമേന്മ, കരുത്തുറ്റ എൻജിനീയറിംഗ്, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ സ്ഥിരതയാർന്ന പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ബ്രാൻഡാണിത്.

ഉന്നത നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടാണ് കല്യാൺ വിവിധ വിഭാഗത്തിലുള്ള പ്രോജക്ടുകൾ നിർമിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളിൽ കല്യാൺ നിർമിച്ചിട്ടുള്ള റസിഡൻഷ്യൽ പ്രോജക്ടുകളെല്ലാം ആധുനികതയും ആഡംബരവും കൈകോർക്കുന്ന മികവുറ്റ ഭവനങ്ങളാണ്. 2011 ൽ പ്രവർത്തനം ആരംഭിച്ച കല്യാൺ പന്ത്രണ്ട് വർഷത്തിനുള്ളിൽ 12 പ്രോജക്ടുകൾ പൂർത്തിയാക്കി. പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന കല്യാൺ ഡെവലപ്പേഴ്സ് ചെന്നൈയിലും പുതിയ പ്രോജക്ടുകൾ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്.

കല്യാൺ ഗെയ്റ്റ്‌വേ, തിരുവനന്തപുരം

To advertise here,


K-RERA/PRJ/055/2020
തിരുവനന്തപുരത്ത് ടെക്‌നോപാർക്കിനും ലുലു മാളിനും അടുത്തുള്ള നിർമാണം പൂർത്തിയായ പ്രോജക്ടാണ് കല്യാൺ ഗെയ്റ്റ്‌വേ. എൻഎച്ച് ബൈപ്പാസിൽ വെമ്പാലവട്ടത്താണ് ഈ പ്രോജക്ട്. 2 & 3 BHK അപ്പാർട്ട്‌മെന്റുകളായി 90 യൂണിറ്റുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്. എയർ കണ്ടീഷൻ ചെയ്ത 5 സീറ്റർ വർക്ക് സ്‌റ്റേഷൻ, ഏക്യുപ്‌മെന്റുകളോട് കൂടിയ മൾട്ടി ജിം, ടോഡ്‌ലേഴ്‌സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ് റൂം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, മിനി തീയേറ്റർ, ഗസ്റ്റ് സ്യൂട്ട് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്. കേന്ദ്രീയ വിദ്യാലയ, എംജിഎം സ്‌കൂൾ, ഗുഡ് ഷെപ്പേർഡ് തുടങ്ങിയ സ്‌കൂളുകളും കിംസ്, ലൂർദ്, അനന്തപുരി, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളും ലുലു മോളും മോൾ ട്രാവൻകൂറും എല്ലാം ഇതിന് സമീപത്താണ്.

വെമ്പാലവട്ടത്തുള്ള മറ്റൊരു പ്രോജക്ടാണ് കല്യാൺ ഹൊറൈസൺ. കിംസ് ഹോസ്പിറ്റലിനടുത്തുള്ള ഈ പ്രോജക്ടിൽ നിന്ന് എയർപോർട്ട്, ടെക്‌നോപാർക്ക്, ലുലു മാൾ തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. 100 അപ്പാർട്ട്‌മെന്റ് യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. തിരുവനന്തപുരത്തുള്ള ഓൺഗോയിംഗ് പ്രേജക്ടുകളായ കല്യാൺ ഗെയ്റ്റ്‌വേ, ഡിവിനിറ്റി എന്നിവയും പ്രൗഢിയാർന്ന പ്രീമിയം പ്രോജക്ടുകളാണ്.

കല്യാൺ പാരമൗണ്ട്, കൊച്ചി


K-RERA/PRJ/ERN/161/2023
കല്യാൺ ഡവലപ്പേഴ്സിന്റെ കൊച്ചിയിലെ ന്യൂ ലോഞ്ച് പ്രോജക്ടായ കല്യാൺ പാരമൗണ്ട്, കംഫർട്ടും സ്‌റ്റൈലും കൈകോർക്കുന്ന നിർമിതിയാണ്. എറണാകുളത്ത് കലൂരിൽ 68 സെന്റിൽ നിർമിക്കപ്പെടുന്ന ഈ പ്രോജക്ടിൽ 3 BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഉണ്ടായിരിക്കുക. 64 യൂണിറ്റുകളാണ് ആകെയുള്ളത്. 1690, 1882, 2102 സ്‌ക്വയർഫീറ്റ് വീതമാണ് അവയുടെ സെയിലബിൾ ഏരിയ. പ്രസാദാത്മകമായ അന്തരീക്ഷം, പുതിയ കാലം ആവശ്യപ്പെടുന്ന സൗകര്യങ്ങൾ, കുലീനത തുടിക്കുന്ന അകത്തളങ്ങൾ, മികച്ച ലൊക്കേഷൻ എന്നിവയെല്ലാം ഈ പ്രോജക്ടിനെ വേറിട്ടതാകുന്നു.

ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ എല്ലാ സംവിധാനങ്ങളും കല്യാൺ ഡവലപ്പേഴ്സ് ഈ പ്രോജക്ടിൽ ഒരുക്കുന്നു. ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, എയർ കണ്ടീഷൻഡ് മൾട്ടിപർപ്പസ് ഹാൾ, ടോഡ്ലേഴ്സ് പൂളോട് കൂടിയ സ്വിമ്മിംഗ് പൂൾ, ഡിസൈനർ എൻട്രൻസ് ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, കോമൺ ഇവി ചാർജിംഗ് പ്രൊവിഷൻ, കോമൺ ഏരിയയിലെ ഇലക്ട്രിസിറ്റി ചാർജ് കുറയ്ക്കുന്നതിനായി റൂഫ് ടോപ് സോളാർ പവർ, വീഡിയോ ഡോർ ഫോൺ, സിസിടിവി ക്യാമറ സർവെയ്ലൻസ്, എൻട്രൻസിൽ ബൂം ബാരിയർ, എൻട്രൻസിലും സ്വിമ്മിംഗ് പൂളിലും ബയോമെട്രിക് എൻട്രി, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.

കലൂർ സിഗ്‌നലിൽ നിന്നും വെറും 250 മീറ്റർ ദൂരമേ കല്യാൺ പാരമൗണ്ടിലേക്ക് ഉള്ളു. പ്രമുഖ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഷോപ്പിംഗ് കേന്ദ്രങ്ങളും എല്ലാം അടുത്തുള്ള മികച്ച ലൊക്കേഷനാണിത്. കലൂർ മെട്രോ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഈ പ്രോജക്ടിന്റെ സമീപത്താണ്. ലിസി ആശുപത്രിയിലേക്ക് ഒരു കിലോമീറ്റർ പോലും ദൂരമില്ല. എറണാകുളം മെഡിക്കൽ സെന്റർ, റെനൈ മെഡിസിറ്റി, ശ്രീശുചീന്ദ്ര മെഡിക്കൽ മിഷൻ, മെഡിക്കൽ ട്രസ്റ്റ് തുടങ്ങിയ ആശുപത്രികളും അഞ്ച് കിലോ മീറ്റർ ദൂരത്തിനുള്ളിലാണ്. വെൽമാർട്ട്, പോത്തീസ് ഹൈപ്പർമാർക്കറ്റ്, സപ്ലൈകോ തുടങ്ങിയ സൂപ്പർ മാർക്കറ്റുകൾ തൊട്ടടുത്തുണ്ട്. പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രം, പരമാര ദേവീ ക്ഷേത്രം, സെയ്ന്റ് ആന്റണീസ് നൊവേന ചർച്ച്, സെന്റ ഫ്രാൻസിസ് ചർച്ച് തുടങ്ങിയ ആരാധനാലയങ്ങളും സമീപത്തായുണ്ട്. ലുലു മാളിലേക്ക് 4 കിലോ മീറ്ററും സെന്റർ സ്‌ക്വയർ മാളിലേക്ക് 3.2 കിലോ മീറ്ററും ആണ് ദൂരം.

എറണാകുളത്ത് ഗിരി നഗറിലുള്ള കല്യാൺ മാർവെല്ല റെഡി ടു ഒക്യൂപൈ പ്രോജക്ടാണ്. കടവന്ത്ര മെട്രോ സ്റ്റേഷനിലേക്ക് ഇവിടെ നിന്ന് 750 മീറ്റർ ദൂരമേയുള്ളു. കൊച്ചിയിലെ മറ്റൊരു റെഡി ടു മൂവ് പ്രോജക്ടാണ് ഇടപ്പള്ളിയിൽ അമൃത സിഗ്‌നലിനടുത്തുള്ള കല്യാൺ ക്രെഡൻസ്. ഇവിടെ നിന്ന് ഹൈവേയിലേക്ക് വെറും 90 മീറ്റർ ദൂരമേയുള്ളു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആസ്റ്റർ മെഡിസിറ്റിയും ഇതിനു സമീപത്താണ്.

കല്യാൺ മെറിഡിയൻ, തൃശൂർ


K-RERA/PRJ/013/2020
തൃശൂർ അയ്യന്തോളിലുള്ള കല്യാൺ മെറിഡിയൻ നിർമാണം പൂർത്തിയായ പ്രോജക്ടാണ്. 43 യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ 2,3,4 BHK അപ്പാർട്ട്‌മെന്റുകളാണുള്ളത്. തൃശൂരിന്റെ ഭരണസിരാകേന്ദ്രമാണ് അയ്യന്തോൾ. കളക്ട്രേറ്റ്, അമൃത വിദ്യാലയ, ശോഭ സിറ്റി മോൾ, ലുലു കൺവെൻഷൻ സെന്റർ, ലുലു 5 സ്റ്റാർ ഹോട്ടൽ എന്നിവയെല്ലാം ഇതിനു സമീപത്താണ്. സ്വിമ്മിംഗ് പൂൾ, മൾട്ടി പർപ്പസ് ജിം, ആഡംബരപൂർണമായ പാർട്ടി ഹോൾ തുടങ്ങിയ വേൾഡ് ക്ലാസ് അമിനിറ്റീസ് ഈ കല്യാൺ മെറിഡിയനിൽ ഉണ്ട്.

തൃശൂരിൽ പാട്ടുരായ്ക്കലിലുള്ള കല്യാൺ ഇൻഫിനിറ്റിയിൽ 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. പ്രശസ്തമായ ദേവമാതാ സ്‌കൂളിന്റെ എതിർവശത്താണ് ഈ പ്രോജക്ട്.  തൃശൂർ മുണ്ടൂരിലുള്ള കല്യാൺ പ്രൈമ എന്ന ബജറ്റ്ഫ്രണ്ട്ലി വില്ലാ പ്രോജക്ടും പാട്ടുരായ്ക്കലിൽ ഉള്ള അപ്ടൗണും ഓൺഗോയിംഗ് പ്രോജക്ടുകളാണ്.

കോഴിക്കോട് ചാലപ്പുറത്തുള്ള കല്യാൺ ലെഗസി കോഴിക്കോട് നഗരത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പ്രീമിയം പ്രോജക്ടാണ്. 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഫോക്കസ് മാൾ, വരാനിരിക്കുന്ന ലുലു മാൾ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രോജക്ടിൽ നിന്ന് എളുപ്പത്തിൽ എത്താം. കല്യാൺ ഡെവലപ്പേഴ്സിന്റെ കോഴിക്കോട് ചേവായൂരിലുള്ള കല്യാൺ കോർട്ട്യാഡ് ആധുനിക ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്സാണ്.

അതാത് നഗരങ്ങളിലെ ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ/എടിഎം തുടങ്ങിയവയെല്ലാം തൊട്ടടുത്തുള്ള മികച്ച ലൊക്കേഷനുകളിലാണ് കല്യാൺ ഡവലപ്പേഴ്‌സിന്റെ പ്രോജക്ടുകളെല്ലാം സ്ഥിതിചെയ്യുന്നത്. ആഡംബര പൂർണവും നൂതനവുമായ അമിനിറ്റീസെല്ലാം ഈ പ്രോജക്ടുകളിൽ ലഭ്യമാണ്.
   
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 90201 55555