കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കു കൂട്ടായാണ് ഫോറസ് ബിൽഡേഴ്സിന്റെ വില്ലകളും അപ്പാർട്ട്മെന്റുകളും. തൃശ്ശൂരും ഗുരുവായൂരുമാണ് ഇവരുടെ പ്രധാന പ്രോജക്ടുകൾ സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന നാലുപേർ ചേർന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
ഇതിനോടകം 24 ഭവന പദ്ധതികൾ പൂർത്തിയാക്കിയ ഫോറസ് ഇനീഷ്യേറ്റീവ്സിന്റെ മൂന്ന് ഓൺഗോയിങ് പ്രോജക്ടുകൾ പരിചയപ്പെടാം.
ബോഗൈൻ വില്ലാസ്
K-RERA/PRJ/175/2021
തൃശ്ശൂരിൽ നിന്നും 12 കിലോമീറ്റർ അകലെ ഊരകം എന്ന സ്ഥലത്താണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. രണ്ടുനിലകളിലായി പണി കഴിപ്പിച്ച ഈ വില്ല പ്രകൃതി സൗഹൃദമായാണ് പണി കഴിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ നഗരത്തിന്റെ ഒച്ചപ്പാടുകളിൽനിന്നും അകന്നാണ് വില്ലയുടെ സ്ഥാനം.
മൾട്ടി ജിം, ക്ലബ് ഹൗസ്, പാർട്ടി ഹാൾ, ഇൻഡോർ ഗെയിംസ് ഏരിയ, പ്രകൃതിയോടിണങ്ങിയ ഡിസൈൻ, 24 മണിക്കൂറും ലഭ്യമായ സുരക്ഷ സംവിധാനം തുടങ്ങിയവയാണ് ഈ വില്ലയിലെ അമിനിറ്റീസ്.
ഫോറസ് ഗസാനിയ
K-RERA/PRJ/TSR/020/2021
തൃശ്ശൂരിലെ പൂങ്കുന്നം മെയിൻ റോഡിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഫോറസ് ഗസാനിയ. ബേസ്‌മെന്റ്, ഗ്രൗണ്ട് എന്നിവയ്ക്കു പുറമെ 11 നിലകളിലായാണ് ഫ്ളാറ്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. തൃശ്ശൂരിലെ ഏറ്റവും മികച്ച റെസിഡൻഷ്യൽ ഏരിയയിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. സ്‌കൂളുകളും പ്രാർത്ഥനാലയങ്ങളുമെല്ലാം നടന്നെത്താവുന്ന ദൂരത്താണുള്ളത്.
വാക്കിങ്ങിനും ജോഗിങ്ങിനുമെല്ലാം സൗകര്യപ്രദമായ സ്‌കൈവാക്ക്, കുട്ടികൾക്കടക്കം സൗകര്യങ്ങളോടുകൂടിയ സ്വിമ്മിങ് പൂൾ, ടെറസ് ഗാർഡൻ, ഇൻഡോർ പ്ലേ ഏരിയ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി.ടി.വി. സൗകര്യം, ഇന്റർകോം, സോളാർ പവറിൽ പ്രവർത്തിക്കുന്ന ഓൺഗ്രിഡ് സിസ്റ്റം, ഇലക്ട്രിക് വെഹിക്കിൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം, എല്ലാ അപ്പാർട്ട്മെന്റിലേക്കും ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ടാകും.
ഫോറസ് ലാവെൻഡർ
K-RERA/PRJ/TSR/068/2024
തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നിന്നും സ്വരാജ് റൗണ്ടിൽ നിന്നും നടക്കാവുന്ന ദൂരത്താണ് ഫോറിസിന്റെ ഏറ്റവും പുതിയ പ്രോജക്റ്റായ ഫോറസ് ലാവെൻഡർ പണി തുടങ്ങിയിരിക്കുന്നത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്, എന്നാൽ നഗര മധ്യത്തിൽ തന്നെ ഉയരുന്ന ഈ അപ്പാർട്ട്‌മെന്റ് പ്രോജക്ട് 12 നിലകളിലായിട്ടാണ് വരുന്നത്. താഴത്തെ രണ്ടു നിലകൾ പൂർണമായും പാർക്കിങ്ങിനു വേണ്ടി മാറ്റിവച്ചിരിക്കുന്ന ഈ പ്രോജക്റ്റിൽ 42 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. കുട്ടികൾക്കുള്ള സൗകര്യങ്ങളോടുകൂടിയ സ്വിമ്മിങ് പൂൾ, ടെറസ് ഗാർഡൻ, ഇൻഡോർ പ്ലേ ഏരിയ, ഹോം തിയേറ്റർ, മീറ്റിംഗ് ഹാൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി.ടി.വി. സൗകര്യം, ഇന്റർകോം, സോളാർ പവറിൽ പ്രവർത്തിക്കുന്ന ഓൺഗ്രിഡ് സിസ്റ്റം, ഇലക്ട്രിക് വെഹിക്കിൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം, എല്ലാ അപ്പാർട്ട്മെന്റിലേക്കും ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് -
Ph.+91 80 86 49 49 49
+91 94 47 25 45 20
Email : forusini@gmail.com
Web site www.forusbuilders.com
Content Highlights: Forus Builders
Published: 24 Jun 2024, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented