കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് - ജംഷേദ്പുര്‍ എഫ്.സി. മത്സരം സമനിലയില്‍. ഇരുടീമിനും ഓരോ ഗോൾ വീതം ലഭിച്ചു. ബ്ലാസ്റ്റേഴ്സിനായി കോറു സിങ് സ്കോർ ചെയ്തപ്പോൾ മിലോസ് ഡ്രിനിസിച്ചിന്റെ ഓൺ ഗോൾ രൂപത്തിൽ ജംഷേദ്പുരിനെ ഭാഗ്യംതേടിയെത്തി. ആദ്യപകുതിയില്‍ ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്സ് 86-ാം മിനിറ്റിലാണ് ഓണ്‍ ഗോള്‍ വഴങ്ങിയത്. ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യത ഇനി കണക്കുകളിൽപ്പോലും അവശേഷിക്കുന്നില്ല.
35-ാം മിനിറ്റില്‍ ബോക്സിന്റെ വലതുവശത്തുനിന്ന് കോറോ സിങ് നടത്തിയ വലംകാല് ഷൂട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ ചെന്ന് പതിച്ചതോടെ ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്തു. ദുഷന്‍ ലഗേറ്ററുടെ ഹെഡര്‍ പാസാണ് ഗോളിലേക്ക് വഴിവെച്ചത് (1-0). ഒരു ഗോളിന്റെ ആനുകൂല്യത്തില്‍ രണ്ടാംപകുതിയിലിറങ്ങിയ കേരളത്തിന് 86-ാം മിനിറ്റില്‍ വലിയ തിരിച്ചടി നേരിട്ടു. സെന്റര്‍ ബാക്ക് താരം മിലോസ് ഡ്രിനിസിച്ച് ഓണ്‍ ഗോള്‍ വഴങ്ങിയതോടെ മത്സരം സമനിലയില്‍ പിരിയേണ്ട സാഹചര്യമുണ്ടായി (1-1). ഇതിനിടെ 81-ാം മനിറ്റില്‍ ഡാനിഷ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കിയെങ്കിലും റഫറി തെറ്റായി ഓഫ്സൈഡ് വിളിച്ചത് തിരിച്ചടിയായി.
പ്ലേ ഓഫ് മോഹം അവസാനിച്ചെങ്കിലും കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയിക്കാനുറച്ചാണ് മഞ്ഞപ്പട ഇറങ്ങിയത്. ജംഷേദ്പുര്‍ നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. സമനിലയോടെ ജംഷേദ്പുര്‍ 22 മത്സരങ്ങളില്‍നിന്ന് 12 ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമായി 38 പോയിന്റ് നേടി മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രയും കളിയില്‍ ഏഴ് ജയവും നാല് സമനിലയും 11 തോല്‍വിയുമായി 25 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഒന്‍പതാമത് തുടരുന്നു.
Content Highlights: kerala blasters vs jamshedpur fc isl
Published: 01 Mar 2025, 10:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented