
ലയണൽ മെസ്സി, കലൂർ സ്റ്റേഡിയം ഫോട്ടോ - എഎഫ്പി, മാതൃഭൂമി
കൊച്ചി: ലയണൽ മെസ്സിയുടെയും അർജന്റീന ഫുട്‌ബോൾ ടീമിന്റെയും വരവിനായി നവീകരിച്ചുതുടങ്ങിയ കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ജിസിഡിഎയെ തിരിച്ചേൽപ്പിച്ചു. നവീകരണം പൂർത്തിയാക്കാതെയാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സ്റ്റേഡിയം തിരികെ കൈമാറിയത്.
സ്റ്റേഡിയത്തിലെ നിലവിലെസ്ഥിതി ജിസിഡിഎ എൻജിനിയറിങ് വിഭാഗം പരിശോധിക്കും. നവീകരണം പൂർത്തിയാക്കാൻ സ്പോൺസർക്ക് വീണ്ടും സമയം അനുവദിക്കുമെന്നാണ് സൂചന. നവംബർ 17-ന് കൊച്ചിയിൽ അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം നടക്കുമെന്ന് പറഞ്ഞാണ് സ്പോൺസർ സ്റ്റേഡിയം ഏറ്റെടുത്തത്. 70 കോടിയുടെ നവീകരണം നടത്തുമെന്നായിരുന്നു ഉറപ്പ്. പുതിയ കവാടവും വിവിഐപി സിറ്റിങ് ഏരിയ, ഗാലറി സീറ്റുകൾ, ഫ്ലഡ്‌ലൈറ്റ് തുടങ്ങിയവയുടെ നവീകരണവുമായിരുന്നു വാഗ്ദാനം.
സെപ്‌റ്റംബർ 26-നാണ് സ്പോൺസർ സ്റ്റേഡിയം ഏറ്റെടുത്തത്. മെസ്സിയും സംഘവും വരില്ലെന്ന് ഉറപ്പായപ്പോഴും നവംബർ 30-നകം നവീകരണം പൂർത്തിയാക്കുമെന്നാണ് സ്പോൺസർ പറഞ്ഞത്. നവംബറിൽ കളി നടക്കാതായതോടെ മാർച്ചിൽ അർജന്റീന കേരളത്തിലെത്തുമെന്നാണ് സ്പോൺസറുടെ അവകാശവാദം.
Content Highlights: Jawaharlal Nehru Stadium Handed Back to GCDA Amidst Unfinished Upgrades
Published: 01 Dec 2025, 09:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented