അഹമ്മദാബാദ്: ഐപിഎല്‍ പോരാട്ടങ്ങള്‍ എന്നും ആരാധകര്‍ക്ക് ആവേശമാണ്. കലാശപ്പോരാണെങ്കില്‍ ആവേശം അതിരുകടക്കും. പന്തയം വെച്ചും ചേരിതിരിഞ്ഞ് അവകാശവാദങ്ങളുയര്‍ത്തിയും ആരാധകര്‍ ടീമുകളെ പിന്തുണയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഫൈനലിലും സമാനമായിരുന്നു സ്ഥിതി. എന്നാല്‍ പ്രശസ്ത റാപ്പര്‍ ഡ്രെയ്ക്ക് നടത്തിയ ബെറ്റ് ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ബെറ്റ് വിജയിച്ച റാപ്പര്‍ കോടികളാണ് സ്വന്തമാക്കിയത്.
ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി വിജയിക്കുമെന്നാണ് ഡ്രെയ്ക്ക് ബെറ്റ് വെച്ചത്. ഏകദേശം 6.4 കോടി രൂപയാണ് ബെറ്റിനായി മുടക്കിയത്. ബെറ്റ് വിജയിച്ചതോടെ റാപ്പര്‍ക്ക് ലഭിച്ചതാകട്ടെ 1.3 മില്ല്യണ്‍ ഡോളറാണ് (11 കോടിയോളം രൂപ).
ഡ്രെയ്ക്കിന്റെ ബെറ്റ് വിജയം ചര്‍ച്ചയാകുന്നതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. കഴിഞ്ഞ കുറെകാലങ്ങളായി ഡ്രെയ്ക്ക് പിന്തുണക്കുന്നവരെല്ലാം തോല്‍ക്കാറുണ്ട്. സെറീന വില്ല്യംസ്, കോണര്‍ മക്ഗ്രഗര്‍, മാഞ്ചെസ്റ്റര്‍ സിറ്റി എന്നിങ്ങനെ ബെറ്റ് വെച്ചവരെല്ലാം തോല്‍വി രുചിച്ചാണ് മത്സരങ്ങളില്‍ മടങ്ങിയത്. ഡ്രെയ്ക്ക് കേഴ്‌സ് എന്നൊരു പ്രയോഗം തന്നെ രൂപപ്പെട്ടു. അങ്ങനെയിരിക്കെയാണ് ആര്‍സിബിയെ പിന്തുണച്ച ഡ്രെയ്ക്ക് ബെറ്റിങ്ങില്‍ വിജയം കരസ്ഥമാക്കുന്നത്.
അതേസമയം ഇന്ത്യന്‍ ഗായകനും റാപ്പറുമായ കരണ്‍ ഔജിലയ്ക്ക് ബെറ്റ് വെച്ച തുക നഷ്ടമായി. പഞ്ചാബിനെ പിന്തുണച്ച റാപ്പര്‍ക്ക് 3.1 കോടിയോളം രൂപ നഷ്ടമായതാണ് റിപ്പോര്‍ട്ടുകള്‍. ഫൈനലില്‍ ആറുറണ്‍സിനാണ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയത്. ടീമിന്റെ കന്നി ഐപിഎല്‍ കിരീടമാണിത്.
Content Highlights: ipl final rapper drake bet for rcb
Published: 04 Jun 2025, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented