ധരംശാല: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിങ്‌സിനെ കീഴടക്കിയാണ് ആർസിബി പ്ലേ ഓഫ് ബെർത്തുറപ്പിച്ചത്. 23 റൺസിനാണ് ടീമിന്റെ ജയം. ബെംഗളൂരു ഉയർത്തിയ 223 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ ആയുള്ളൂ.
ആദ്യം ബാറ്റുചെയ്ത ബെംഗളൂരുവിന് വിരാട് കോലി, വെങ്കടേഷ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളാണ് തുണയായത്. ജേക്കബ് ബെത്തൽ 11 റൺസ് മാത്രമെടുത്ത് പുറത്തായെങ്കിലും വിരാട് കോലിയും ദേവദത്ത് പടിക്കലും ചേർന്ന് സ്‌കോറുയർത്തി. ദേവദത്ത് പടിക്കൽ 25 പന്തിൽ നിന്ന് 45 റൺസെടുത്ത് പുറത്തായി. പിന്നീട് കോലിയും വെങ്കടേഷ് അയ്യരും ചേർന്ന് മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കി. അതോടെ സ്‌കോർ 150 കടന്നു. കോലി 37 പന്തിൽ നിന്ന് 58 റൺസെടുത്ത് മടങ്ങി. വെങ്കടേഷ് അയ്യർ തകർത്തടിച്ചതോടെയാണ് സ്‌കോർ 200 കടക്കുന്നത്. ടിം ഡേവിഡ് 12 പന്തിൽ നിന്ന് 28 റൺസെടുത്ത് മടങ്ങി. വെങ്കടേഷ് അയ്യർ 40 പന്തിൽ നിന്ന് 73 റൺസെടുത്ത് പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് തുടക്കത്തിൽ തന്നെ വിയർത്തു. 19 റൺസിനിടെ മൂന്ന് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. പ്രിയാൻഷ് ആര്യ(0), പ്രഭ്‌സിമ്രാൻ സിങ്(2), ശ്രേയസ് അയ്യർ(1) എന്നിവർ നിരാശപ്പെടുത്തി. പിന്നീട് മധ്യനിര പൊരുതിയെങ്കിലും ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. കൂപ്പർ കൊണോലി(37), സൂര്യാൻഷ് ഷെഡ്‌ഗെ(35), മാർക്കസ് സ്‌റ്റോയിനിസ്(37) എന്നിവർ പൊരുതി. പിന്നാലെ ശശാങ്ക് സിങ് വെടിക്കെട്ട് നടത്തിയതോടെ പഞ്ചാബിന് ജയപ്രതീക്ഷ വന്നിരുന്നു. എന്നാൽ ആർസിബി പിടിമുറുക്കിയതോടെ ലക്ഷ്യം അകന്നു. ശശാങ്ക് 27 പന്തിൽ നിന്ന് 56 റൺസെടുത്തു. ഒടുക്കം 20 ഓവറിൽ 199-8 എന്ന നിലയിൽ ഇന്നിങ്‌സ് അവസാനിച്ചു.
Content Highlights: RCB becomes the first team to qualify for the 2026 IPL playoffs., Virat Kohli scored 58 runs, while Venkatesh Iyer remained unbeaten with 73 runs., RCB defended a total of 223, restricting Punjab Kings to 199/8., The 23-run victory confirmed RCB's dominance in the tournament.
Published: 17 May 2026, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented