മുംബൈ: ഐ.പി.എലിന്റെ  സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോസിനിമ 2024 സീസണില്‍ 2,600 കോടി വ്യൂസ് എന്ന റെക്കോര്‍ഡ് കാഴ്ചക്കാരെ നേടി. 2023 സീസണിനെ അപേക്ഷിച്ച് 53% വളര്‍ച്ച. ജിയോ സിനിമയിലെ രണ്ടാം സീസണ്‍ അവസാനിച്ചപ്പോള്‍ പ്ലാറ്റ്ഫോം 35,000 കോടി മിനിറ്റിലധികം വീക്ഷണ സമയം രേഖപ്പെടുത്തി. 

To advertise here,

ജിയോസിനിമയുടെ റീച്ച് 38% വര്‍ധിച്ച് ഈ സീസണില്‍  62 കോടിയിലെത്തി. 12 ഭാഷാ ഫീഡുകള്‍, 4K വ്യൂ , മള്‍ട്ടി-ക്യാം വ്യൂസ്, എ.ആര്‍./ വി.ആര്‍.  വഴിയുള്ള സ്റ്റേഡിയം പോലുള്ള അനുഭവം, 360-ഡിഗ്രി കാഴ്ച എന്നിവ കണക്റ്റഡ് ടിവി പ്രേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ സീസണില്‍ 60 മിനിറ്റിലധികം ചെലവഴിച്ച ശരാശരി വീക്ഷണ സമയം 75 മിനിറ്റിലേക്ക് ഉയര്‍ന്നു.

സീസണില്‍ ഒന്നാം ദിവസം 11.3 കോടിയിലധികം കാഴ്ചക്കാരെ നേടി. ഇതിനെ 2023-ലെ ഒന്നാം ദിനവുമായി താരതമ്യം ചെയ്താല്‍ 51% വര്‍ധനവാണ്. ഉദ്ഘാടന ദിവസം 59 കോടിയിലധികം വീഡിയോ കാഴ്ചകള്‍ രജിസ്റ്റര്‍ ചെയ്തു.
 
ഈ സീസണില്‍, ജിയോസിനിമ മുന്‍നിര ഉപഭോക്തൃ ബ്രാന്‍ഡുകളായ  ഡ്രീം 11,  തംസ് അപ്, പാര്‍ലെ പ്രൊഡക്ടസ്, ബ്രിട്ടാനിയ, ഡാല്‍മിയ സിമെന്റ്‌സ്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവരുടെ പിന്തുണയോടെ പുതിയ തലത്തിലേക്ക് ഓപ്പണിങ് മാച്ച് അവതരണം എത്തിച്ചു. ഓപ്പണിങ് ഗെയിം ആദ്യ ആറ് ഓവറുകള്‍ക്കുള്ളില്‍ത്തന്നെ പുതുതായി അവതരിപ്പിച്ച ജിയോസിനിമ ബ്രാന്‍ഡ് സ്‌പോട്ട്ലൈറ്റിന് കീഴിലുള്ള ടാറ്റ ഐ.പി.എല്‍. കാമ്പയിനുകള്‍ ആരംഭിച്ചു. സീസണിന്റെ അവസാനത്തോടെ, ജിയോസിനിമയ്ക്ക് 28 സ്‌പോണ്‍സര്‍മാരും 1400-ലധികം പരസ്യദാതാക്കളും ഉണ്ടായിരുന്നു.
 
മികച്ച സ്‌പോര്‍ട്‌സ് ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിനുള്ള ജിയോസിനിമയുടെ പ്രതിബദ്ധത ഒളിമ്പിക് ഗെയിംസ് പാരീസ് 2024-ലും തുടരും.