ചണ്ഡിഗഢ്: 11.75 കോടി രൂപയ്ക്കാണ് ഹര്‍ഷല്‍ പട്ടേലിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഈ സീസണില്‍ ടീമിലെത്തിച്ചത്. ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് ഏറ്റവും വലിയ തുകയ്ക്ക് ലേലത്തില്‍ പോയ താരം. പക്ഷേ, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന ഓവറില്‍ വാങ്ങിക്കൂട്ടിയ റണ്‍സിന്റെ പേരില്‍ നിരവധി ട്രോളുകളാണ് ഹര്‍ഷല്‍ പട്ടേലിനെതിരേ ഉയരുന്നത്.
ഡല്‍ഹിയുടെ സബ്സ്റ്റിറ്റിയൂട്ട് കളിക്കാരനായി എത്തിയ അഭിഷേക് പൊരേല്‍, ഹര്‍ഷല്‍ പട്ടേലിന്റെ അവസാന ഓവറില്‍ 25 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെയാണിത്. മത്സരത്തില്‍ 10 പന്തുകള്‍ നേരിട്ട അഭിഷേക്, 32 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ഡല്‍ഹി തോറ്റെങ്കിലും അഭിഷേകിന്റെ ഇന്നിങ്‌സ് വേറിട്ടുനിന്നു.
മത്സരത്തില്‍ നാല് ഓവറില്‍ 47 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് ഹര്‍ഷല്‍ പട്ടേല്‍ നേടിയത്. 14 മാസം കഴിഞ്ഞ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്തിന്റെ വിക്കറ്റും ഇതില്‍ ഉള്‍പ്പെടും. വാര്‍ണറെ മടക്കിയതും പട്ടേല്‍ തന്നെ. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടിയായി ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്ത് പഞ്ചാബ് ജയിച്ചു.
Content Highlights: harshal patel pbks bowler 25 runs in over
Published: 23 Mar 2024, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented