രാജ്‌കോട്ട്: രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയ ഐപിഎല്‍ ലേലമായിരുന്നു ഇത്തവണത്തേത്. കൃത്യമായ കണക്കുകൂട്ടലുകളോടെ എത്തി മികച്ച പദ്ധതികളിലൂടെ മികച്ച താരങ്ങളെ തന്നെ ഇത്തവണ രാജസ്ഥാന്‍ മാനേജ്‌മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. 

To advertise here,

ഈ നേട്ടം റോയല്‍സ് ആരാധകര്‍ ശരിക്കും ആഘോഷിച്ചു. അതിനായി അവര്‍ ഒരു വീഡിയോയും പുറത്തിറക്കി. റോയല്‍സിലേക്കെത്തിയ പുതിയ താരങ്ങളെ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാസണ്‍ ഡാന്‍സ് ചെയ്ത് സ്വീകരിക്കുന്നതാണ് വീഡിയോ. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തി ശ്രദ്ധ നേടിയ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ മോര്‍ഫ് ചെയ്താണ് റോയല്‍സ് ആരാധകരില്‍ ആരോ ഈ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. 

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ റോയല്‍സ് ടീം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഇത്തവണ രാജസ്ഥാന്‍ ടീമിലെത്തിച്ച യുസ്‌വേന്ദ്ര ചാഹല്‍, ജിമ്മി നീഷാം, ഷിംറോണ്‍ ഹെറ്റ്മയര്‍, ആര്‍. അശ്വിന്‍ എന്നിവരെ സഞ്ജു ഡാന്‍സ് കളിച്ച് ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അവസാനം കോച്ച് സംഗക്കാരയും രംഗത്തെത്തുന്നുണ്ട്.

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍ എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നത്. തുടര്‍ന്ന് ഇത്തവണത്തെ മെഗാ താരലേലത്തില്‍ ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ദേവദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെ.സി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിങ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, തേജസ് ബറോക്ക കുല്‍ദിപ് യാദവ്, ശുഭം ഗര്‍വാള്‍, ജെയിംസ് നീഷാം, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, റാസി വാന്‍ ഡെര്‍ ഡ്യുസ്സന്‍, ഡാരില്‍ മിച്ചല്‍ എന്നിവരെ ടീമിലെത്തിക്കുകയും ചെയ്തു.

Content Highlights: ipl 2022 Sanju Samson welcomes new Rajasthan Royals players in morphed video