ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസിലെ പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. ഇന്ത്യയുടെ അഭിമാന താരം ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര സ്വര്‍ണം കഴുത്തിലണിഞ്ഞു. 88.88 മീറ്റര്‍ ദൂരം കണ്ടെത്തിക്കൊണ്ടാണ് നീരജ് ഒന്നാമതെത്തിയത്. 2018 ഏഷ്യന്‍ ഗെയിംസിലും നീരജ് തന്നെയായിരുന്നു ചാമ്പ്യന്‍. ആ പ്രകടനം മെച്ചപ്പെടുത്താനും ഇത്തവണ നീരജിന് സാധിച്ചു. ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് കുറിച്ചത്.
എന്നാല്‍ ഞെട്ടിച്ചത് ഇന്ത്യയുടെ മറ്റൊരു താരമായ കിഷോര്‍ കുമാര്‍ ജെനയാണ്. സാക്ഷാല്‍ നീരജിനെ വിറപ്പിച്ചുകൊണ്ട് കിഷോര്‍ വെള്ളി മെഡല്‍ നേടി. 87.54 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് താരം ഏവരെയും അത്ഭുതപ്പെടുത്തിയത്. ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനിറങ്ങിയ കിഷോര്‍ ഒരു ഘട്ടത്തില്‍ നീരജിനേക്കാളും മുന്നിലായിരുന്നു. എന്നാല്‍ നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം കണ്ടെത്തി നീരജ് സ്വര്‍ണം തിരിച്ചുപിടിക്കുകയായിരുന്നു.
കിഷോറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ സീസണിലെ നീരജിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ഇരുവരും ഇന്ത്യന്‍ പതാക പുതച്ച് കാണികളെ അഭിസംബോധന ചെയ്തപ്പോള്‍ ചരിത്രം പിറന്നു. ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഒരുമിച്ച് നേടുന്നത്. ജാവലിനില്‍ ഇന്ത്യയുടെ ആധിപത്യം കണ്ട ഏഷ്യന്‍ ഗെയിംസ് കൂടിയാണിത്. വനിതാ വിഭാഗത്തില്‍ നേരത്തേ ഇന്ത്യയുടെ അന്നു റാണി സ്വര്‍ണം നേടിയിരുന്നു.
ഈ പ്രകടനത്തോടെ കിഷോര്‍ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. നീരജ് നേരത്തേ യോഗ്യത ഉറപ്പിച്ചിരുന്നു. ഇരുവരുടെയും പ്രകടനത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 80 കടക്കുകയും ചെയ്തു.
Content Highlights: Neeraj Chopra bags gold medal in Javelin throw Kishore wins silver
Published: 04 Oct 2023, 06:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented