തിരുവനന്തപുരം: 2023 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ സമ്മാനത്തുകയായി നല്‍കും. 

To advertise here,

വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. മന്ത്രിസഭായോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. 

സര്‍ക്കാരിനെതിരേ ഈയിടെ മലയാളി ഹോക്കി താരം പി.ആര്‍.ശ്രീജേഷ് രംഗത്തെത്തിയിരുന്നു. മെഡല്‍ നേടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവഗണന നേരിട്ടെന്ന് താരം വ്യക്തമാക്കി. കേരളം വിടുന്ന കാര്യം പരിഗണിക്കുമെന്ന് ബാഡ്മിന്റണ്‍ താരം പ്രണോയിയും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ സമ്മാനപ്രഖ്യാപനവുമായി രംഗത്തെത്തിയത്.