ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. വെങ്കലമെഡലിനായുള്ള മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ തകര്‍ത്താണ് ഇന്ത്യ വെങ്കലം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന 103-ാം മെഡലാണിത്. 

To advertise here,

ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം മിനിറ്റില്‍ ദീപികയും 50-ാം മിനിറ്റില്‍ സുശീല ചാനുവും ലക്ഷ്യം കണ്ടു. ജപ്പാനുവേണ്ടി യൂറി നഗായ് ആശ്വാസ ഗോള്‍ നേടി. ഹോക്കിയില്‍ നിന്ന് ഇന്ത്യ നേടുന്ന രണ്ടാം മെഡലാണിത്. ഇന്നലെ നടന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. 

2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളി നേടിയിരുന്നു. ഫൈനലില്‍ ജപ്പാനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ആ തോല്‍വിയ്ക്ക് പ്രതികാരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയിലെ ഇന്ത്യയുടെ ആറാം മെഡലാണിത്. ഒരു തവണ സ്വര്‍ണവും രണ്ട് തവണ വെള്ളിയും നാല് തവണ വെങ്കലവും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.