ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ കൊറിയയെ മൂന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് നേരിട്ട് പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടാം.
ഫൈനലില്‍ ചൈന-ജപ്പാന് മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും. സെപ്റ്റംബര്‍ ആറിനാണ് ഫൈനല്‍. ഏഷ്യന്‍ ഗെയിംസിലെ എല്ലാ മത്സരങ്ങളും വിജയിച്ചെത്തിയ ഇന്ത്യ സെമിയിലും ആ മികവ് തുടര്‍ന്നു. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് സിങ്, മന്ദീപ് സിങ്, ലളിത് ഉപധ്യായ്, അമിത് രോഹിദാസ്, അഭിഷേക് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. കൊറിയയ്ക്ക് വേണ്ടി ജുങ് മന്ജെ ഹാട്രിക്ക് നേടി.
ഇത് 13-ാം തവണയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലിലെത്തുന്നത്. മൂന്ന് തവണ ടീം സ്വര്‍ണം നേടി. ഒന്‍പത് വെള്ളിയും മൂന്ന് വെങ്കലവും ടീം നേടിയിട്ടുണ്ട്. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കലം നേടിയിരുന്നു.
Content Highlights: indian hockey team enter into the final of asian games 2023
Published: 04 Oct 2023, 03:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented