ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്.പ്രണോയ്. ഇന്ത്യയുടെ ടോപ് സീഡ് താരമായ പ്രണോയ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡലുറപ്പിച്ചു. താരം സെമി ഫൈനലില്‍ പ്രവേശനം നേടിയതോടെയാണിത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയുടെ ലീ സീ ജിയയെ കീഴടക്കിയാണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് വിജയം നേടിയത്. സ്‌കോര്‍: 21-16, 21-23, 22-20. ഇതോടെ 2023 ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. നേരത്തേ പുരുഷടീം വെള്ളി നേടിയിരുന്നു.
41 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു പുരുഷ ബാഡ്മിന്റണ്‍ താരം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്നത്. മുന്‍പ് 1982-ല്‍ സയ്യിദ് മോദിയാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലമാണ് നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന നാലാമത്തെ മാത്രം ബാഡ്മിന്റണ്‍ താരമാണ് പ്രണോയ്. സെമിയില്‍ വിജയം നേടിയാല്‍ പ്രണോയ് ചരിത്രം കുറിക്കും.
എന്നാല്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ടോപ് സീഡ് താരവും രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടുകയും ചെയ്ത പി.വി.സിന്ധു സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരമായ ചെനായുടെ ഹി ബിങ്ജിയാവോയാണ് സിന്ധുവിനെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 16-21, 12-21. 2018 ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു.
Content Highlights: indian badminton player hs prannoy creates history in asian games 2023
Published: 05 Oct 2023, 03:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented