ഹാങ്ചൗ: ഇതാ, ചൈനയില്‍ ഇന്ത്യയുടെ സ്വപ്നസാഫല്യം, കായികരത്‌നങ്ങള്‍ രാജ്യത്തിനു നല്‍കിയ വാക്ക് സഫലമായിരിക്കുന്നു. 140 കോടി ജനങ്ങള്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കാന്‍ 100 മെഡലുകള്‍. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറിലെത്തി.
72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 100 മെഡലുകളെന്ന നേട്ടം സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച ഒമ്പതുമെഡല്‍ നേടിയതോടെ ആകെ മെഡല്‍ നേട്ടം 95-ല്‍ എത്തിയിരുന്നു. ശനിയാഴ്ച അമ്പെയ്ത്തില്‍ നാല് മെഡലിനു പിന്നാലെ കബഡി ടീമും മെഡല്‍ നേട്ടത്തില്‍ പങ്കാളികളായതോടെ നേട്ടം 100-ല്‍ എത്തി.
അഞ്ചുവര്‍ഷംമുമ്പ് ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോഡ്. ജക്കാര്‍ത്തയിലെ 16 സ്വര്‍ണം 23 വെള്ളി, 31 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം.
ശനിയാഴ്ച പുരുഷ കബഡി ടീം ഫൈനലില്‍ മത്സരിക്കുന്നുണ്ട്. ഇറാനാണ് എതിരാളി. ക്രിക്കറ്റില്‍ ഇന്ത്യ - അഫ്ഗാനിസ്താന്‍ ഫൈനലും ഇന്നു തന്നെ. ബാഡ്മിന്റണ്‍ ഡബിള്‍സ് ഫൈനലില്‍ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ഇന്നിറങ്ങും. ഇതോടെ മൂന്ന് മെഡലുകള്‍ കൂടി ഇന്ത്യയുടെ പട്ടികയിലെത്തും.
ഹോക്കിയില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ ടീം ജപ്പാനെ നേരിടും.
Content Highlights: India Hit 100-Medal Mark in Asian Games For First Time
Published: 07 Oct 2023, 09:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented