
സ്വവര്‍ഗവിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി നിയമഭേദഗതി ആവശ്യമെന്ന് കേരളത്തിലെ യുവജനങ്ങള്‍. മാതൃഭൂമി യൂത്ത് മാനിഫെസ്റ്റോ സര്‍വ്വേയില്‍ പങ്കെടുത്ത 74.3 ശതമാനം യുവജനങ്ങളും സ്വവര്‍ഗ്ഗവിവാഹത്തിനനുകൂലമായ നിലപാടാണ് എടുത്തത്. 25.7 ശതമാനം ആളുകള്‍ സ്വവര്‍ഗവിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി നിയമഭേദഗതി വേണ്ട എന്ന അബിപ്രായവും പങ്കുവെച്ചു.
യൂത്ത് മാനിഫെസ്റ്റോയില്‍ പങ്കാളികളാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ചാനല്‍, പത്രം, ഡോട്ട്‌കോം, ക്ലബ്ബ് എഫ് എം എന്നിവ ചേര്‍ന്ന് യുവാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
15 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസം, തൊഴില്‍ പരിസ്ഥിതി നിയമം ആരോഗ്യം സാമൂഹിക ക്ഷേമം സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്.
കേരളത്തിലെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍വ്വയേില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം. ലിങ്ക് ചുവടെ കൊടുക്കുന്നു.
content highlights: Youth response on Homosexual marriage, Mathrubhumi Youth Manifesto
Published: 26 Mar 2021, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented