
യാഥാസ്ഥിതികതയൂടെ കൂട് തകർത്ത് ട്രാൻസ് മനുഷ്യർ നേടിയെടുത്ത അവകാശങ്ങളെല്ലാം കാലങ്ങളായുള്ള പോരാട്ടത്തിന്റെ ഫലമാണ്. അത്തരത്തിലൊന്നായിരുന്നു സ്വന്തം ജെൻഡറിൽ ഭൂമി രജിസ്‌റ്റർ ചെയ്യാനുള്ള അവകാശം. തൃശ്ശൂർ സ്വദേശി ഫൈസൽ ഫൈസുവിന്റെ പരിശ്രമത്തിൽ സർക്കാരിന്റെ രജിസ്‌ട്രേഷൻ ഫോമിൽ ആൺ-പെൺ കോളത്തിനൊപ്പം ട്രാൻസ്ജെൻഡർ എന്ന ഓപ്ഷനും വന്നു. ഫൈസൽ ഫൈസുവിന് പിന്നാലെ വൈഗ സുബ്രഹ്മണ്യവും സ്വന്തം ജെൻഡറിൽ ഭൂമി സ്വന്തമാക്കി. എന്നാൽ ഭൂമിയുടെ നികുതി രശീതിൽ ട്രാൻസ്ജെൻഡർ കോളമില്ല. ഒരാളുടെ മകൻ/ മകൾ എന്നതിലുപരി 'സന്തതി' എന്ന പ്രയോഗം ട്രാൻസ് മനുഷ്യരെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണെന്നും സൈറ്റിൽ offspring of (ഇന്നയാളുടെ സന്തതി) എന്ന തരത്തിലുള്ള ബന്ധം കൂടി ചേർക്കപ്പെടേണമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് വൈഗ.
സന്തതി എന്ന കോളം വേണം- വൈഗ
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ ഫോമിൽ ഫൈസൽ ഫൈസു ഇടപെട്ട് ട്രാൻസ്ജെൻഡർ എന്നൊരു ഓപ്ഷൻ കൊണ്ട് വന്നു. ഞാനും സ്വന്തം ജെൻഡറിൽ ഭൂമി വാങ്ങി. രജിസ്‌ട്രേഷൻ പൂർത്തിയാക്കി ആധാരം കിട്ടിക്കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് സ്ഥലത്തിന്റെ നികുതി അടയ്ക്കുക എന്നതാണ്. നികുതി അടച്ച രശീത് നോക്കുമ്പോഴാണ് അതില്‍ ബാലസുബ്രഹ്‌മണ്യന്‍ മകള്‍ എന്നത് ശ്രദ്ധയില്‍പ്പെട്ടത്. അതില്‍ നല്‍കിയിട്ടുള്ള മകള്‍, മകന്‍, ഭര്‍ത്താവ്, ഭാര്യ, തുടങ്ങിയ ഓപ്ഷനുകൾ മാത്രമേയുള്ളൂ. ആ ഓപ്ഷനുകള്‍ ജെന്‍ഡറിനു മേല്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകളെ ഊട്ടിയുറപ്പിക്കുന്നതായിപ്പോയി. ഞാന്‍ എന്റെ അച്ഛന്റെ സന്തതിയാണ്, അല്ലെങ്കില്‍ അച്ഛന് ജനിച്ച ഒരു കുട്ടിയാണെന്ന് പറയാന്‍ എനിക്ക് അവകാശമുണ്ട്. ഞാന്‍ ആണാണെന്നോ പെണ്ണാണെന്നോ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജെന്‍ഡര്‍ ട്രാന്‍സ് ആണെന്നുള്ളത് നമുക്ക് ന്യൂനോര്‍മലായിട്ടുള്ള ഒരു കാര്യമാണ്. എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വേണമെന്ന് നമ്മള്‍ പറയുമ്പോഴും ഇത്തരത്തില്‍ നമ്മള്‍ വിട്ടുപോകുന്ന ചില ഭാഗങ്ങളുണ്ട്. അത് ആരും മനഃപൂര്‍വം ചെയ്യുന്നതാവില്ല. ഇത്തരം സാഹചര്യങ്ങളിലേക്ക് എത്തുമ്പോഴാകും അത് തിരുത്തപ്പെടുന്നത്. അത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഞാൻ സ്റ്റേറ്റ് രജിസ്ട്രാര്‍ക്കും മന്ത്രി ആര്‍ ബിന്ദുവിനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനും മെയില്‍ അയച്ചു. ഇതിന്മേല്‍ എന്ത് നടപടിയുണ്ടാകുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. സാമൂഹ്യനീതി വകുപ്പിലെ മന്ത്രിതലത്തില്‍ നിന്നും ഒരു നിര്‍ദേശം എന്‍.ഐ.സി.യിലേക്ക് പോകണം. എന്‍.ഐ.സി.യാണ് ഇത്തരം സൈറ്റുകളില്‍ അപ്‌ഡേഷന്‍ വരുത്തുന്നത്.
സണ്‍ ഓഫ്, ഡോട്ടര്‍ ഓഫ് എന്നു പറയുന്നത് പോലെ ഇന്നയാളുടെ സന്തതി എന്ന തരത്തില്‍ ഓഫ്‌സ്പ്രിങ് ഓഫ് എന്നൊരു ഓപ്ഷന്‍ കൂടി വേണം. മറ്റുള്ളവ എന്നൊരു ഓപ്ഷന്‍ ഉണ്ട്. പക്ഷേ എനിക്ക് എന്റെ അച്ഛനുമായി മറ്റുള്ള ബന്ധമല്ല. ഞാന്‍ അച്ഛന്റെ സന്തതിയാണ്. ആ രീതിയില്‍ തന്നെ വരണം. മന്ത്രി ഇടപെടും എന്നാണ് പ്രതീക്ഷ. നികുതി അടയ്ക്കുന്നതും ഞാന്‍ എന്റെ സ്വന്തം സ്വത്വത്തില്‍ തന്നെയായിരിക്കണം. അത് മകളായിട്ടോ മകനായിട്ടോ സ്ത്രീയായിട്ടോ പുരുഷനായിട്ടോ അല്ല ട്രാന്‍സ്‌ജെന്‍ഡറായി തന്നെയായിരിക്കണം.
ട്രാൻസ് മനുഷ്യരോട് ഐക്യപ്പെടുന്ന മാറ്റങ്ങൾ
ജനന സര്‍ട്ടിഫിക്കറ്റില്‍ സെക്‌സ് അസൈന്‍ഡ് അറ്റ് ബെര്‍ത്ത് എന്ന് വേണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. കുഞ്ഞ് ജനിക്കുന്ന സമയത്തെ ലിംഗം എന്നാണ് പറയുന്നത്. കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ തന്റെ ജെന്‍ഡർ മാറണമെന്ന് കുഞ്ഞ് തീരുമാനിച്ചാല്‍ അതിനുള്ള ഓപ്ഷന്‍ ഉണ്ട്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലടക്കം മാറ്റം വരുത്താം. അത്തരത്തിൽ എല്ലാം ഇടങ്ങളിലും ട്രാൻസ് സമൂഹത്തോട് ഐക്യപ്പെടുന്ന മാറ്റങ്ങൾ വരണം.
സമൂഹത്തിൽ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ട്. വളരെ കുറഞ്ഞ മനുഷ്യരെ പ്രതികരണശേഷിയോടെ ജീവിക്കുന്നുള്ളൂ. ട്രാന്‍സ് മനുഷ്യരുടെ കാര്യം വരുമ്പോഴും എല്ലാവരും പ്രതികരിച്ചേക്കണമെന്നില്ല. പ്രതികരിക്കുന്നവര്‍ അത് ചെയ്യുകയും ബാക്കിയുള്ളവരെ പ്രതികരിക്കാന്‍ പ്രചോദിപ്പിക്കുകയുമാണ് വേണ്ടത്. ട്രാന്‍സ് സമൂഹമെന്ന നിലയ്ക്ക് നിലവിലുള്ള സിസ്റ്റത്തില്‍ ഒരുപാട് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്. വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ് എന്റെ രാഷ്ട്രീയം.
എല്ലാവരും പൊതുബോധം പേറുന്ന മനുഷ്യരാണ്. പൊതുബോധത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ചുറ്റുമുള്ള എല്ലാ മനുഷ്യരെയും ഒരുപോലെ അംഗീകരിക്കുക എന്നത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. വളര്‍ന്നുവന്ന സാഹചര്യം, ജാതി, മതം അങ്ങനെ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നത് നിരവധി ഘടകങ്ങളാണ്. ഇതിനെയൊക്കെ മറികടന്ന് ഒരു മനുഷ്യന്‍ ചിന്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബോധം വെക്കുമ്പോഴേക്കും നമ്മുടെ തലച്ചോര്‍ മറ്റാര്‍ക്കോ വേണ്ടി പണയം വെച്ചു കഴിഞ്ഞിരിക്കും. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്ക് അറിയാമല്ലോ. വ്യക്തമായ അജണ്ട നടപ്പിലാക്കുമ്പോള്‍ മനുഷ്യര്‍ പുറകോട്ടാണ് സഞ്ചരിക്കുന്നത്. എങ്കിലും ചില മനുഷ്യര്‍ അതൊക്കെ പൊളിച്ചെഴുതി മുന്നോട്ട് വരുന്നുണ്ട്. അതാണ് പ്രതീക്ഷ.
ഉദ്യോഗസ്ഥരുടേത് തളർത്തിക്കളഞ്ഞ മനോഭാവം മാറ്റങ്ങൾ അവിടെ തുടങ്ങണം- ഫൈസൽ ഫൈസു
ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സൈറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കോളം കൂടി വന്നു. പക്ഷേ നികുതിയടച്ച രശീതില്‍ എന്നെ മകന്‍ എന്ന തരത്തിലാണ് ചേര്‍ക്കപ്പെട്ടിരുന്നത്. അങ്ങനെ
എല്ലാ മനുഷ്യരെയും തുല്യരായി പരിഗണിക്കണമെന്ന് 2014-ലെ നല്‍സ ജഡ്ജ്‌മെന്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇക്കാലത്തും ഐഡന്റിറ്റി ക്രൈസിസ് അനുഭവിക്കുകയാണ്. എല്ലാ ഫോമുകളിലും ഇത്തരത്തില്‍ ട്രാന്‍സ് സമൂഹത്തെ കൂടി പരിഗണിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരുകളാണ്. സ്വത്ത് കൈമാറ്റം ചെയ്യപ്പെടുമ്പോഴും ഈ പ്രശ്‌നമുണ്ട്. മകനായോ മകളായോ ആണ് അവിടെയും രേഖപ്പെടുത്തുക. സ്വന്തം ഐഡന്റിറ്റിറ്റി വെളിപ്പെടുത്തി ജീവിക്കുന്നവരെ കുടുംബം പോലും അടുപ്പിക്കുന്നില്ല. സ്വത്വം ഇതാണെന്ന് ധൈര്യപൂര്‍വം വെളിപ്പെടുത്തുന്നവരെ കുടുംബമഹിമയുടെ പേര് പറഞ്ഞ് സ്വന്തം അച്ഛനമ്മമാര്‍ പോലും മാറ്റിനിര്‍ത്തുകയാണ്. മരിച്ചു കഴിഞ്ഞാല്‍ പോലും ഏറ്റെടുക്കാന്‍ ആളില്ലാതെ പൊതുശ്മശാനത്തില്‍ മറവു ചെയ്ത നിരവധി സംഭവങ്ങളുണ്ട്. ആ സാഹചര്യത്തിൽ സ്വന്തം പേരിൽ ഭൂമി എന്നത് ട്രാൻസ് സമൂഹത്തിന് നൽകുന്ന ശക്തി പറഞ്ഞറിയിക്കാനാകാത്തതാണ്.
പോരാട്ടങ്ങള്‍ക്കൊടുവിലാണെങ്കിലും ഇത്തരത്തില്‍ ചെറിയ ചെറിയ മാറ്റങ്ങളെങ്കിലും വരുന്നുണ്ട് എന്നതാണ് ആശ്വാസകരം. സര്‍ക്കാരിന്റെ എല്ലാ വെബ്സൈറ്റുകളിലും ട്രാന്‍സ് വ്യക്തികളെയും പരിഗണിച്ചുള്ള മാറ്റങ്ങള്‍ വന്നിരുന്നെങ്കില്‍ മാസങ്ങളോളം അപേക്ഷ കൊടുത്ത് കാത്തിരിക്കേണ്ട ഗതികേടുണ്ടാവില്ലായിരുന്നു. ആശുപത്രികളിൽ ഇപ്പോഴും ആണ്‍-പെണ്‍ കോളങ്ങള്‍ മാത്രമാണുള്ളത്. ഫോമുകളില്‍ പേന കൊണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കോളം എഴുതിച്ചേര്‍ക്കുകയാണ്. എല്ലാ മനുഷ്യരും കയറിച്ചെല്ലുന്ന ഇടമാണ് ആശുപത്രി, ഏറ്റവും അടിസ്ഥാനപരമായ സ്ഥലങ്ങളില്‍ പോലും അവസ്ഥയാണിത്.

ഉദ്യോഗസ്ഥതലങ്ങളില്‍ ഇപ്പോഴും ട്രാന്‍സ് സമൂഹത്തെ അംഗീകരിക്കാന്‍ ഒരുക്കമില്ല. വെബ്സൈറ്റില്‍ മാറ്റം വരുത്തണമെന്നാവശ്യമായി ഐ.ടി. സെല്‍ മേധാവിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വളരെ വിഷമം തോന്നിയ പ്രതികരണമാണുണ്ടായത്. ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കുമ്പോള്‍ റിസീവര്‍ താഴെ വെച്ചു. തുടര്‍ച്ചായായി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഒടുവില്‍ ക്ഷമകെട്ട് ഐ.ടി.സെല്‍ മേധാവിയെ വിളിക്കുമ്പോള്‍ ഞാന്‍ വിളിച്ചത് ഇഷ്ടപ്പെടാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റ െപ്രതികരണം. അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും നേടിയെടുക്കാനാവാത്ത ഒരു ജനവിഭാഗത്തെ പ്രതിനിധാനം ചെയ്തു വിളിക്കുമ്പോള്‍ എനിക്കുവേണ്ട സഹായങ്ങള്‍ ചെയ്തു തരുമെന്നാണ് ഞാന്‍ കരുതിയത്. അവരുടെ ആവശ്യം പരിഗണിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായല്ലേ കരുതേണ്ടത്. മറിച്ച് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്നെ വിളിക്കുന്നതെന്തിന് എന്ന മനോഭാവം അല്ല വേണ്ടത്. ഉദ്യോഗസ്ഥതലത്തില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ വരുത്തണം.
Content Highlights: vaigha subramannyam and faisal faisu stress the need of offspring of column in government forms
Published: 23 Jan 2024, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented