
മോസ്കോ: ''എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് മോസ്കോയിലെ ആശുപത്രിയില്‍ക്കിടന്ന് കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ കരഞ്ഞു പറഞ്ഞില്ലേ. ഇതുവരെ ആരുമിടപെട്ടില്ല. നാളെ വീണ്ടും റഷ്യന്‍ കൂലിപ്പട്ടാളക്ക്യാമ്പിലേക്കെത്താന് ട്രെയിന്‍ ടിക്കറ്റിനുള്ള പേപ്പര്‍ തന്നിരിക്കുകയാണ് റഷ്യന്‍ സൈനിക അധികൃതര്‍. ഇനി അവിടെ നിന്ന് എവിടേക്കാണ് കൊണ്ടുപോവുന്നതെന്നോ ഇനിയെപ്പോഴെങ്കിലും നാട്ടിലേക്ക് തിരിച്ചുവരാനാവുമെന്നോ അറിയല്ല. എംബസി അധികൃതരോടും ഇന്ത്യന്‍ സര്‍ക്കാരിനോടും ഞാനും എന്റെ കുടുംബവും ഇത്രയുംകാലം കാല് പിടിച്ച് പറയുന്നത് പോലെ പറഞ്ഞു. എന്നെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള ഒരു നടപടിയും നടന്നില്ല. ഇനിയും ക്യാമ്പിലേക്ക് പോയാല്‍ ഒരുപക്ഷെ എന്റെ ജീവന് തന്നെ നഷ്ടപ്പെടാം. മൃതദേഹം പോലും ലഭിച്ചെന്ന് വരില്ല. എന്തുചെയ്യണമെന്ന് എനിക്കറിയില്ല''. തൊഴില്‍ തട്ടിപ്പിന് ഇരയായി കഴിഞ്ഞവര്‍ഷം റഷ്യന്കൂലിപ്പട്ടാളത്തിലെത്തിപ്പെട്ട ജെയിന് മോസ്കോയിലെ ആശുപത്രിയില്‍ നിന്ന് മാതൃഭൂമി ഡോട്കോമിനോട് കരഞ്ഞുപറഞ്ഞു .
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ഇലക്ട്രീഷ്യന് ജോലിക്കെന്ന പേരില്‍ തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശിയായ ജെയിനും ബന്ധു ബിനിലും റഷ്യയിലേക്ക് പോയത്. ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള കരാറിലായിരിക്കും ജോലിയെന്നായിരുന്നു ഏജന്റ് പറഞ്ഞത്. എന്നാല്‍ റഷ്യയിലെത്തിയതോടെ ഇവരെ യുക്രൈനിനോട് യുദ്ധം ചെയ്യാനുള്ള റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിക്കുകയായിരുന്നു. ഇതിനിടെ ഈ ജനുവരിയില്‍ ഡ്രോണാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ജെയിന് മോസ്കോയിലെ സൈനിക ആശുപത്രിയില്‍ എത്തിപ്പെട്ടത്.
തലനാരിഴയ്ക് ജീവന് തിരിച്ചുകിട്ടി. കൂടെ പോയ ബിനില്‍ ജനുവരി എട്ടാം തീയതി കൊല്ലപ്പെട്ടെങ്കിലും ഇതുവരെ മൃതദേഹം പോലും നാട്ടിലെത്തിച്ചിട്ടില്ല. വയറിന് ഗുരുതരമായി പരിക്കേറ്റ ജെയിന് ജനവരി മുതല്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 14 ന് കരാര്‍ അവസാനിക്കുകയും ചെയ്തെങ്കിലും കരാര്‍ പുതുക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും ക്യാമ്പിലേക്കെത്താന്‍ പറഞ്ഞതെന്നും ജെയിന് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.

മോസ്കോയില്‍ നിന്ന് 561 കിലോമീറ്റര്‍ അപ്പുറമുള്ള ക്ലിന്റ്സി എന്ന സ്ഥലത്തേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്ത് ഒറ്റയ്ക്ക് വരാനാണ് പറഞ്ഞിരിക്കുന്നത്. കയ്യില്‍ തന്നിരിക്കുന്ന പേപ്പര്‍ കാണിച്ചാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് തരുമെന്നും പറഞ്ഞു. മുഴുവന്‍ റഷ്യന്‍ ഭാഷയിലാണ് ബോര്‍ഡും പേപ്പുറുമെല്ലാമുള്ളത്. എനിക്ക് വായിക്കാന്‍ പോലുമറിയില്ല. റഷ്യന്‍ സമയം ഇന്ന് (22.04.2025) രാത്രി ഒമ്പതരയ്ക്കാണ് ട്രെയിന്‍ പറഞ്ഞിരിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്നോ അവിടെ നിന്ന് എന്താണ് സംഭവിക്കുകയെന്നോ ഒന്നുമറിയില്ലെന്നും ജെയിന് പറയുന്നു.
ജെയിൻ കഴിഞ്ഞ ദിവസം മോസ്കോയിൽ നിന്ന് അയച്ചു തന്ന വീഡിയോ
ജനുവരി ആറാം തീയതി പരിക്കേറ്റ ജെയിനിന് വയര്‍ ഭാഗം പുറത്തുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷമാണ് ജീവിതം തിരിച്ചുകിട്ടിയത്. ചികിത്സ ഏകദേശം പൂര്‍ത്തിയായതോടെയാണ് വീണ്ടും പട്ടാളക്ക്യാമ്പിലേക്ക് തിരിച്ചുകൊണ്ടുപോവന്നത്. 27 വയസ്സുകാരനായ ജെയിനിന് സാമ്പത്തികമായി വലിയ ബാധ്യതയുണ്ടായതോടെയാണ് റഷ്യയിലേക്ക് പോവാന്‍ അവസരമൊരുക്കിത്തരാമെന്ന് പറഞ്ഞ് തൃശ്ശൂരില്‍ നിന്നുള്ള ഒരു ഏജന്റ് ഇവരെ സമീപിച്ചത്. പക്ഷെ പറ്റിക്കപ്പെടുകയായിരുന്നു. ജെയിനിനും ബിനിലിനും മുന്നെ മറ്റ് ചിലരേയും കൊണ്ടുപോയിരുന്നു. റഷ്യയിലേക്ക് പോയ സംഘങ്ങളില്‍ സന്ദീപ് എന്നയാളാണ് യുദ്ധമുഖത്ത് ആദ്യം കൊല്ലപ്പട്ടത്. ജനുവരിയില്‍ മരിച്ച ബിനിലും ഡ്രോണാക്രമണത്തില്‍ മരിച്ചു. പക്ഷെ മൃതദേഹം പോലും ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ഇതോടെ വിവാദമാവുകയും ഏജന്റ് അടക്കമുള്ളവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
2- ജെയിന് പറയുന്നു രക്ഷിക്കണം, വീണ്ടും റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കയക്കരുത്
3-പറ്റിച്ചത് മലയാളി, നിയമനം റഷ്യന്‍ കൂലിപ്പട്ടാളത്തില്‍; വെടിയേറ്റു മരിച്ച ബിനിലിന്റെ മൃതദേഹമെവിടെ?
Content Highlights: indian-soldier-trapped-in-russia
Published: 22 Apr 2025, 03:43 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented