
കോവിഡ് സാഹചര്യത്തില്‍പോലും പല രാജ്യങ്ങളിലും സെന്‍സസ് നടന്നു എന്നത് വാസ്തവമാണ്. ബ്രിട്ടന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ സെന്‍സസ് ഫലപ്രഖ്യാപനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ്. പ്രതിസന്ധി കാലഘട്ടത്തിലും വിവരശേഖരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഈ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെയും സെന്‍സസ് മെഷീനറിയുടെയും വിവരദാതാക്കളുടെയും പ്രതിബദ്ധത പ്രശംസനീയമാണ്. ഇന്ത്യയില്‍ വീടുകളുടെ പട്ടികപോലും ഇതുവരെ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍, 2021-ല്‍ ജനസംഖ്യാ കണക്കെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍, അതില്‍നിന്ന് ഉരുത്തിരിഞ്ഞുവരേണ്ടിയിരുന്ന എല്ലാ വിവരങ്ങളും ഒരിടത്തും രേഖപ്പെടുത്താതെ എന്നെന്നേക്കുമായി മാഞ്ഞുപോയി എന്ന യാഥാര്‍ഥ്യം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. എന്തെന്നാല്‍, 2021 അടിസ്ഥാനമാക്കി സെന്‍സസ് ഡേറ്റയുടെ താരതമ്യം ഇനി സാധ്യമല്ല. ഗവേഷകരും പദ്ധതി നടത്തിപ്പുകാരും നയരൂപവത്കരണ വിദഗ്ധരും അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
സെന്‍സസുകള്‍ക്കിടയിലെ പത്തുവര്‍ഷത്തെ ഇടവേള തന്നെ കുറയ്ക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്ന കാലത്താണ് 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് ഇന്ത്യയില്‍ ഇനിയും നടന്നിട്ടില്ല എന്നത്.. ഇനി എന്ന് നടക്കുമെന്നോ സെന്‍സസ് ഒഴിവാക്കുമെന്നോ ഒരു വ്യക്തതയും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുമില്ല. ഗുണമേന്മയുള്ള സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ലാത്ത ഒരിടമായി രാജ്യം മാറുകയാണോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്.

ഒരു ദശാബ്ദം പുരാതനമായ കണക്കുകള്‍ ഗവേഷണങ്ങള്‍ക്കും പദ്ധതി നടത്തിപ്പുകള്‍ക്കും എത്ര ഗുണം ചെയ്യുമെന്നത് ആലോചിക്കാവുന്നതേയുള്ളൂ. സോഷ്യോളജിസ്റ്റുകള്‍ക്കും നരവംശശാസ്ത്രജ്ഞര്‍ക്കും പുറമേ രാഷ്ട്രമീമാംസ വിദഗ്ധരും സെന്‍സസ് ഡേറ്റ വന്‍തോതില്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ, ജനസംഖ്യാപഠന വിദഗ്ധര്‍ക്കും സാമ്പത്തികശാസ്ത്രജ്ഞര്‍ക്കും സ്റ്റാറ്റിസ്റ്റിഷ്യന്‍സിനും സെന്‍സസ് ഡേറ്റ അത്യന്താപേക്ഷിതമാണ്. പൊതുഭരണത്തിലും മറ്റ് വിജ്ഞാനശാഖകളിലും സെന്‍സസ് വിവരങ്ങള്‍ യഥേഷ്ടം പ്രയോജനപ്പെടുത്തുന്നുണ്ട്.
സെന്‍സസ് വൈകുന്നതിന്റെ പ്രതിഫലനമുണ്ടാകുന്ന സുപ്രധാന മേഖലകളിലൊന്ന് ക്ഷേമപദ്ധതികളുടെ നടത്തിപ്പും അതിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്. 2011-ന് ശേഷം ജനസംഖ്യയിലുണ്ടായ വര്‍ധന രാജ്യത്തെ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലും വിതരണത്തിലും എന്തെല്ലാം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
Content Highlights: Impact of delay in Census 2021India census, lagging, social, Mathrubhumi latest
Published: 05 Jul 2022, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented