തിരുവനന്തപുരം: സെൻസസ് ഡ്യൂട്ടിയുള്ള അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെല്ലാം അവധി ഉറപ്പാക്കി സർക്കാർ. ഈ മാസം ഒന്നുമുതൽ 30 വരെയാണ് ഡ്യൂട്ടി. ഇത്‌ പൂർത്തിയാക്കാൻ മാസത്തിൽ പത്തുദിവസം പൂർണമായോ 20 ദിവസം പകുതിസമയമോ അവധിയെടുക്കാമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്.

To advertise here,

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സ്കൂൾ സമയത്തിനുശേഷം സെൻസസ് നടത്താനായിരുന്നു ആദ്യം വാക്കാലുള്ള നിർദേശം. പിന്നീട്, ശനിയും ഞായറും സെൻസസ് ജോലി നിർവഹിച്ചാൽ മതിയെന്നും ഒക്ടോബർ 31-നുള്ളിൽ പകരം അവധിയെടുക്കാമെന്നും നിർദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചൊവ്വാഴ്ച സർക്കുലർ ഇറക്കിയിരുന്നു. പുതിയ ഉത്തരവോടെ ഇത് അസാധുവായി.