ആൺകുട്ടികൾക്ക് പാന്റ്, പെൺകുട്ടികൾക്ക് പാവാട; യൂണിഫോമിൽ ജെൻഡർ ന്യൂട്രലാവണ്ടേ കേരളം


സരിൻ എസ്. രാജൻ

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോമാക്കുന്നത് അവര്‍ക്കിടയില്‍ തങ്ങള്‍ ഒന്നാണെന്ന ധാരണ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം| ANI

കേരളത്തിലെ മിക്ക വിദ്യാലയങ്ങളിലും ആണ്‍കുട്ടികള്‍ക്ക് വേഷം പാന്റും ഷര്‍ട്ടുമാണ്. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പാവാടയും ടോപ്പും. ഇപ്പോള്‍ പെണ്‍കുട്ടികളുടെ കൂടെ സൗകര്യം കണക്കിലെടുത്ത് അവര്‍ക്ക് ചുരിദാര്‍ വേഷമായി നല്‍കുന്നുണ്ട്. പക്ഷെ ജെന്‍ഡര്‍ ന്യൂട്രല്‍ കാഴ്ച്ചപ്പാടിലൂടെ നോക്കുകയാണെങ്കില്‍ യൂണിഫോമില്‍ ആണ്‍കുട്ടികളനുഭവിക്കുന്ന സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് മലയാളീ സമൂഹം ഇനിയും ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടില്ല.

students
ഉടുപ്പിനടിയിൽ പാന്റ് ധരിച്ചിരിക്കുന്ന രീതിയിലെ യൂണിഫോം
ധരിച്ച മഹാരാഷ്ട്ര സർക്കാർ സ്കൂളിലെ കുട്ടികൾ | PTI

സ്വാതന്ത്ര്യത്തോടെ ഓടിയും കളിച്ചും നടക്കേണ്ട പ്രായത്തില്‍ കാലില്‍ നിന്ന് തെന്നിമാറുന്ന പാവാട പെണ്‍കുട്ടികള്‍ക്കെന്നും ബാധ്യത തന്നെയാണ്. അതിനു പകരമായി പാവാടക്കടിയിൽ പാന്റിടീപ്പിച്ച് വേഷം കെട്ടിക്കുകയാണ് ചില സ്കൂളുകൾ. ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ ഈ രീതി പിന്തുടരുന്നുണ്ട്. എന്നാല്‍ ചുരിദാര്‍ വന്നതോടെ ചില പെണ്‍കുട്ടികളെങ്കിലും ആ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നിരിക്കണം.

banner

പക്ഷെ നിശ്ചിത രീതിയില്‍ ഷാള്‍ ധരിക്കണം, അതല്ലെങ്കില്‍ ചുരിദാറിനു പുറത്ത് കോട്ടിടണം ഇതൊന്നുമല്ലെങ്കില്‍ സ്ലിറ്റിന്റെ നീളം എത്തരത്തിലാവണം എന്നെല്ലാമുള്ള സര്‍ക്കുലറിറക്കി പെണ്‍കുട്ടികളില്‍ ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാ ബോധം സൃഷ്ടിക്കുകയാണ് വിദ്യാലങ്ങളും വിദ്യാഭ്യാസ സംവിധാനകളും അധ്യാപകരുമടക്കമുള്ളവര്‍ കാലാകാലങ്ങളായി ചെയ്യുന്നത്. ഇതിനൊരു പരിഹാരമായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആയുള്ള വസ്ത്രധാറണം എന്ത്‌കൊണ്ട് നമുക്കാലോചിച്ചു കൂട. അത്തരമൊരു ചര്‍ച്ചക്ക് തുടക്കമിടുകയാണ് മാതൃഭൂമി ഡോട്ട്‌കോം. ചില വിദഗ്ധരുടെ പ്രതികരണങ്ങളിലേക്ക്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

r bindhu
ആർ ബിന്ദു, ഉന്നത വിദ്യാഭ്യാസ മന്ത്രി

"ആണ്‍കുട്ടികള്‍ക്ക് ഒരു വസ്ത്രം പെണ്‍കുട്ടികള്‍ക്ക് വ്യത്യസ്ത വസ്ത്രമെന്ന സമ്പ്രദായം അവസാനിപ്പിക്കണം. ആണ്‍കുട്ടികള്‍ക്ക് പാന്റ് നല്‍കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടാണ്. ഇതില്‍ എവിടെയാണ് സ്വാതന്ത്ര്യം. നമ്മുടെ കാലാവസ്ഥയ്ക്ക് അനുകൂലമായ രീതിയിലുള്ള യൂണിഫോം രീതിയാണ് ഇവിടെ അവലംബിക്കേണ്ടത്. എഞ്ചീനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പലയിടങ്ങളിലും ഒരേ രീതിയിലുള്ള യൂണിഫോം പാറ്റേണാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള യൂണിഫോമാക്കുന്നത് അവര്‍ക്കിടയില്‍ തങ്ങള്‍ ഒന്നാണെന്ന് ധാരണ വളര്‍ത്തിയെടുക്കും. ഒരേ യൂണിഫോമാക്കുന്നത് ലിംഗസമത്വത്തിലേക്കും വഴിവെയ്ക്കും."

സുജ സൂസന്‍ ജോര്‍ജ്, മലയാളം മിഷന്‍ ഡയറക്ടര്‍

"ജെന്‍ഡര്‍ ന്യൂട്രല്‍ എന്നൊരു പദപ്രയോഗമല്ല യഥാര്‍ത്ഥ്യത്തില്‍ ആവശ്യം. എല്ലാകാര്യത്തിലും ഈ സമത്വം
suja susan george
വേണം. കുട്ടികള്‍ സാമൂഹിക ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് അവര്‍ക്ക് സമത്വത്തിന്റെ ആവശ്യകതയെ കുറിച്ച് യഥാര്‍ഥ്യത്തില്‍ ബോധം വരിക. യൂണിഫോമിന്റെ കാര്യത്തില്‍ മാത്രമല്ല വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലകളിലേക്കും സമത്വം വ്യാപിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെയുള്ള യൂണിഫോമാകുന്നത് സമത്വത്തിലേക്ക് വഴി വെയ്ക്കും. വര്‍ഷങ്ങളായുള്ള മുന്‍ധാരണകള്‍ അതോടെ തിരുത്തപ്പെടും."

ഡോ.ജയശ്രീ, പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം
പ്രൊഫസ്സര്‍