
വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തണലൊരുക്കാന്‍ തന്റെ പേരിലുള്ള ഭൂമി വിട്ടുനല്‍കി യുവതി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും ഭര്‍ത്താവ് ഹരിദാസുമാണ് 20 സെന്റ് സ്ഥലം വിട്ടുനല്‍കിയത്. ഭൂമിയുടെ രേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നിലവില്‍ തൃശൂര്‍ കെഎസ്എഫ്ഇ ഈവനിങ് ബ്രാഞ്ചില്‍ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിചെയ്തു വരികയാണ് അജിഷ. കര്‍ഷക കുടുംബത്തില്‍ ജനിച്ച അജിഷയുടെ അച്ഛന് ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവയ്ക്കുന്നതിനായി 2009-ല്‍ വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ദുരിതബാധിതര്‍ക്ക് വീട് വയ്ക്കാനായി സര്‍ക്കാരിലേക്ക് വിട്ടുനല്‍കിയത്.
അച്ഛനും അമ്മയും സഹോദരന്റെ വീട്ടില്‍ സുരക്ഷിതരായതുകൊണ്ടാണ് ഒരു രാത്രി പുലരവേ വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തന്റെ പേരിലുള്ള ഭൂമി നല്‍കാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് അജിഷയും ഭര്‍ത്താവ് ഹരിദാസും പറഞ്ഞു.
Content Highlights: wayanad landslide,cmdrf,cm,kerala,help aid
Published: 12 Aug 2024, 02:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented