
സ്ത്രീകള്‍ മുന്നിലെത്തുന്ന കാലം. ആ കാലത്തിന്റെ സൃഷ്ടിയിലേക്ക് ലോകം എത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വര്‍ഷത്തെ ലോകജനസംഖ്യാദിനം വന്നെത്തുന്നത്. ലോകത്ത് 800 കോടിയില്‍ കവിഞ്ഞൊഴുകുന്ന മനുഷ്യരുണ്ടെങ്കിലും മനുഷ്യ വിഭവശേഷിയുടെ കാര്യക്ഷമമായ ഉപയോഗത്തെയും ലിംഗസമത്വത്തെയും ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.
വിഭവങ്ങളുടെ അമിത ഉപയോഗത്തിനു കാരണമാകുന്ന ഒന്നായായിരുന്നു ജനസംഖ്യാവര്‍ധനയെ ലോകരാജ്യങ്ങള്‍ കണ്ടിരുന്നത്. ഇന്ന് ജനങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും എന്ന ചിന്തയിലെത്തി. മനുഷ്യവിഭവശേഷിയെ പരമാവധി ഉപയോഗപ്പെടുത്തി സമസ്തമേഖലകളിലും മുന്നിലെത്താന്‍ രാജ്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
'ലിംഗസമത്വത്തിന്റെ ശക്തി വിളിച്ചോതുക, ലോകത്തിലെ അനന്തമായ സാധ്യതകള്‍ കണ്ടെത്തുന്നതിന് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ശബ്ദം ഉയര്‍ത്തുക' എന്നതാണ് ഈ വര്‍ഷത്തെ ജനസംഖ്യാദിന സന്ദേശം.
ലോകത്തെ മൊത്തം ജനംസംഖ്യ- 804.5 കോടി
14 വയസ്സുവരെയുള്ളവര്‍: 25 ശതമാനം
15 മുതല് 64 വയസ്സുവരെയുള്ളവര്‍: 65 ശതമാനം
65 വയസ്സിനുമുകളിലുള്ളവര്‍: 10 ശതമാനം
ജനംസംഖ്യയില്‍ മുന്നിലുള്ള രാജ്യങ്ങള്‍
1) ഇന്ത്യ: 142.8 കോടി
2) ചൈന:142.5 കോടി
3) യു.എസ്: 34 കോടി
ഇന്ത്യയിലെ ജനംസംഖ്യ
25 ശതമാനം: 14 വയസ്സുവരെയുള്ളവര്‍
68 ശതമാനം: 15 മുതല് 64 വയസ്സുവരെയുള്ളവര്‍
ഏഴു ശതമാനം: 65-നു മുകളിലുള്ളവര്‍
ജനസംഖ്യ ഭാവിയില്‍
2030-850 കോടി
2050-970 കോടി
2100-1040 കോടി
ലിംഗസമത്വം 300 വര്‍ഷത്തിനപ്പുറം
"2030-ല്‍ സുസ്ഥിരവികസനം കൈവരിക്കണമെന്ന ലക്ഷ്യം പാതിവഴിയിലെത്തിയിട്ടും എങ്ങുമെത്തിയില്ല. ലിംഗസമത്വം എന്നത് ഇനിയും 300 വര്‍ഷമകലെയാണ്. മാതൃ ആരോഗ്യത്തിലും കുടുംബാസൂത്രണത്തിലുമുള്ള പുരോഗതി നിലച്ചമട്ടാണ്. ലിംഗസമത്വത്തിന്റെ ശക്തി അനാവരണം ചെയ്യുന്നതാണ് ഈ വര്‍ഷത്തെ ജനംസംഖ്യാദിനം. സ്ത്രീകളെ മുന്‍നിരയിലെത്തിക്കുന്നത് എല്ലാവരെയും ഉന്നതിയിലെത്തിക്കും"
-അന്റോണിയോ ഗുട്ടറെസ്
യു.എന്‍. ജനറല്‍ സെക്രട്ടറി
എണ്ണപ്പെരുപ്പത്തിലല്ല, ഗുണത്തിലാണ് പ്രയോജനം
"എണ്ണപ്പെരുപ്പത്തിലല്ല, ഗുണത്തിലാണ് ജനംസംഖ്യാവര്‍ധനയുടെ പ്രയോജനമിരിക്കുന്നത്. ചൈനയില്‍ 140 കോടിയിലേറെ ജനങ്ങളില്‍ 90 കോടിപേര്‍ ജോലി ചെയ്യാന്‍ കഴിയുന്ന പ്രായത്തിലുള്ളവരാണ്. ജനസംഖ്യയുടെ പ്രയോജനം ഞങ്ങള്‍ക്ക് നഷ്ടമാകുന്നില്ല"
-ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍
Content Highlights: july 11th is observed as world population day
Published: 11 Jul 2023, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented