ഒരു രാജ്യത്തിന്റെ വികസനപ്രക്രിയയിലും പുരോഗതിയിലും ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) പ്രാധാന്യമര്‍ഹിക്കുന്നു. വിഭവാസൂത്രണം, വിനിയോഗം, നയരൂപവത്കരണം, പദ്ധതിപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലെല്ലാം ജനസംഖ്യാനിര്‍ണയത്തിന്റെ പ്രസക്തി വളരെ വലുതാണ്.
ദിനം വന്നത്
ക്രൊയേഷ്യയുടെ തലസ്ഥാനനഗരത്തിലെ ഒരാശുപത്രിയില്‍ 1987 ജൂലായ്-11 ന് മടേജ് ഗാസ്പര്‍ എന്ന കുഞ്ഞ് പിറന്നതോടെ ലോകജനസംഖ്യ 500 കോടി തികഞ്ഞു. 1989-ല്‍ ചേര്‍ന്ന യുണൈറ്റഡ് നേഷന്‍സ് ഡിവലപ്മെന്റ് പ്രോഗ്രാമിന്റെ (UNDP) ഗവേണിങ് കൗണ്‍സിലിന്റെ തീരുമാനപ്രകാരം ഈ ദിനം 1990 മുതല്‍ ലോക ജനസംഖ്യാദിനമായി ആചരിക്കാന്‍ തുടങ്ങി. ജനസംഖ്യാവര്‍ധനയുടെ ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ഈ ദിനാചരണത്തിലൂടെ യുഎന്‍ ലക്ഷ്യമിടുന്നത്.
ജനസാന്ദ്രത (Density of Population)
കാലാവസ്ഥ, നഗരവത്കരണം, ധാതുക്കള്‍, മണ്ണ്, ജലലഭ്യത, വ്യവസായവത്കരണം, പ്രകൃതിവിഭവങ്ങള്‍ എന്നിവയെല്ലാം ജനസംഖ്യാവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍പ്പെടുന്നു. ഭൂവിസ്തൃതിയെ ആകെ ജനസംഖ്യകൊണ്ട് ഹരിച്ചാല്‍ അവിടത്തെ ജനസാന്ദ്രത ലഭിക്കുന്നു. എന്നാല്‍ ഒരു രാജ്യത്തുതന്നെ ജനസാന്ദ്രത പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
വളരുന്ന ജനസംഖ്യ
ഒരു രാജ്യത്തിന്റെ വികസനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന മുഖ്യവിഷയമാണ് ജനസംഖ്യാവര്‍ധന. ഇത് കണക്കാക്കുന്നത് ശതമാനത്തിലാണ്. ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത് 2011- ലാണ്. പത്തുവര്‍ഷംമുന്‍പ് നടന്ന കണക്കെടുപ്പുമായി തുലനംചെയ്യുമ്പോള്‍ 2001-ലെക്കാള്‍ 17.7ശതമാനമായിരുന്നു ജനസംഖ്യാവര്‍ധന. ഈ വളര്‍ച്ചയെ അനുകൂല ജനസംഖ്യാവളര്‍ച്ച (Positive Growth of Population) എന്ന് പറയുന്നു. ജനസംഖ്യ പ്രാദേശികമായി കുറയുന്ന സാഹചര്യമുണ്ടാകുന്നതാണ് പ്രതികൂല വളര്‍ച്ച (Negative growth of population).
വരുന്നു അടുത്ത സെന്‍സസ്
ബ്രിട്ടീഷ് ഇന്ത്യയില്‍ 1881-മുതലാണ് സമ്പൂര്‍ണ സെന്‍സസ് ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ 1951 ഫെബ്രുവരിയിലാണ് ആദ്യ സെന്‍സസ് നടന്നത്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴാണ് ഇത് നടന്നിരുന്നത്. ഈ സമയചക്രത്തിന് 2021-ലെ സെന്‍സസ് മുടങ്ങിയതോടെ മാറ്റം വന്നു. അടുത്ത സെന്‍സസിന്റെ ആദ്യഘട്ടം 2026 ഒക്ടോബര്‍ ഒന്നിനാരംഭിക്കും. രാജ്യത്തെ പതിനാറാം സെന്‍സസാണിത്. ലഡാക്ക്, ജമ്മു-കാശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞുവീഴ്ചാമേഖലകളില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന സെന്‍സസ്, രാജ്യത്തിന്റെ മറ്റിടങ്ങളില്‍ 2027 മാര്‍ച്ച് ഒന്നിനാണ് തുടങ്ങുക.
Content Highlights: Learn about World Population Day, its importance, population growth, census details
Published: 11 Jul 2025, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented