ടെഹ്റാൻ: ഇറാനില്‍ ഹിജാബ് നിയന്ത്രണങ്ങള്‍ക്കെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ഥിനി. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്റെ അര്‍ദ്ധസൈനിക വിഭാഗമായ ബാസിജിന്റെ അംഗങ്ങള്‍ പെണ്‍കുട്ടിയുടെ ഹിജാബും വസ്ത്രങ്ങളും വലിച്ചുകീറാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനി തന്റെ ഉള്‍വസ്ത്രം മാത്രം ധരിച്ച് യൂണിവേഴ്സിറ്റിക്ക് മുന്നിലൂടെ നടന്നു.
പെണ്‍കുട്ടിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. വിദ്യാര്‍ഥിനി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നും മാനസികവിഭ്രാന്തി നേരിടുകയായിരുന്നുവെന്നുമാണ് സര്‍വകലാശാല വക്താക്കളുടെ വിശദീകരണം.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. പെണ്‍കുട്ടിയെ മോചിപ്പിക്കാനുള്ള നടപടി ഇറാന് ഭരണകൂടം ഉടനടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായ ആഹൂ ദാര്യേയ് ആണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശിരോവസ്ത്രം ശരിയായവിധം ധരിച്ചില്ലെന്നതിന്റെ പേരിൽ സദാചാരപോലീസ് അറസ്റ്റുചെയ്ത മഹ്സ അമീനി എന്ന 22-കാരിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് വിദ്യാർഥിനിയുടെ പ്രതിഷേധം.
Content Highlights: In protest, the student walked in front of the university wearing only her under garments
Published: 04 Nov 2024, 08:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented