ടെഹ്‌റാന്‍: ഹിജാബിനതിരേ പ്രതിഷേധിച്ച ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്കെതിരേ കുറ്റംചുമത്തില്ലെന്ന് ഇറാൻ. യുവതിയെ മോചിപ്പിച്ചതായും ഭരണകൂടം വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥിനി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണെന്നും അധികൃതര്‍ പറയുന്നു.

To advertise here,

നവംബർ ആദ്യമാണ് അഹൂ ദാര്യോയ്‌ എന്ന യുവതി ഉള്‍വസ്ത്രങ്ങള്‍ മാത്രം ധരിച്ച് സര്‍വകലാശാല കാംപസിൽ പ്രതിഷേധിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. തുടർന്നായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിക്ക് മാനസികവിഭ്രാന്തിയാണെന്നായിരുന്നു പോലീസ് ഭാഷ്യം.

ഹിജാബിന് എതിരേ പ്രതിഷേധിക്കുന്ന വനിതകള്‍ക്കുമേല്‍ ഇറാന്‍ ഭരണക്കൂടം മാനസിക വിഭ്രാന്തി ആരോപിക്കുന്നത് ഇത് ആദ്യമല്ല. വനിതകള്‍ക്കുള്ള അവകാശങ്ങളെ മാനസിക രോഗവുമായാണ് അധികൃതര്‍ താരതമ്യപ്പെടുത്തുന്നതെന്ന് ഇറാനിയന്‍ സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.