അന്യമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തതിനുള്ള പ്രതികാരമായി ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം. ബംഗാളിലെ നാഡിയ ജില്ലയിലാണ് സംഭവം. കുടുംബത്തെ അപമാനിച്ചതിലുള്ള ദേഷ്യമാണ് ഇത്തരമൊരു ചടങ്ങ് നടത്താൻ കുടുംബത്തെ പ്രേരിപ്പിച്ചത്.
12 ദിവസം മുമ്പാണ് താൻ സ്നേഹിച്ച ഒരു യുവാവിനൊപ്പം യുവതി ഒളിച്ചോടിപ്പോയി വിവാഹിതയായത്. രണ്ടാം വർഷ കോളേജ് വിദ്യാർഥിനിയാണ് യുവതി. സംഭവത്തിൽ, രോഷാകുലരായ ബന്ധുക്കൾ യുവതി തങ്ങൾക്ക് മാനക്കേട് വരുത്തിയെന്നാണ് പറയുന്നത്. തങ്ങളുടെ കണ്ണില്‍ അവള്‍ മരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
"അവൾ ഞങ്ങൾക്ക് മരിച്ചതിന് തുല്യയാണ്. അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ, അവൾ ഞങ്ങളെ കേൾക്കാൻ പോലും തയ്യാറായില്ല. ഈ രീതിയിൽ ഞങ്ങളെ ഉപേക്ഷിച്ച് പോയതിലൂടെ അവൾ മാനക്കേടുണ്ടാക്കി," യുവതിയുടെ അമ്മാവൻ സോമനാഥ് ബിശ്വാസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരണത്തിന് സാധാരണയായി നടത്തുന്ന എല്ലാ ചടങ്ങുകളും കുടുംബം നടത്തിയതായാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾ തല മുണ്ഡനം ചെയ്തു. ചടങ്ങുകൾ നടത്തിയ പൂജാരിയുടെ മുന്നിൽ യുവതിയുടെ മാലയിട്ട ചിത്രവും വെച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മകളുടെ എല്ലാ വസ്തുക്കളും കത്തിച്ചു കളഞ്ഞതായി യുവതിയുടെ അമ്മയും കൂട്ടിച്ചേർത്തു.
Content Highlights: Family disowns daughter for marrying man of different faith
Published: 24 Jun 2025, 02:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented