കൊച്ചി: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റ 2025-ലെ സംസ്ഥാന സുരക്ഷിതത്വ അ‌വാർഡ്സിൽ ബെസ്റ്റ് സ്റ്റാറ്റ്യൂട്ടറി സേഫ്റ്റി ഓഫീസറായി ബിപിസിഎൽ കൊച്ചി റിഫൈനറിയിലെ ആലംഗീർ ഖാനെ തിരഞ്ഞെടുത്തു. 

To advertise here,

വ്യവസായ സുരക്ഷാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ദേശീയ സുരക്ഷാ ദിനത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.

നാഷണൽ സേഫ്റ്റി കൗൺസിന്റെ 2026ലെ സംസ്ഥാനത്തെ മികച്ച സേഫ്റ്റി ഓഫീസർ പുരസ്കാരവും ആലംഗീറിനാണ്. എറണാകുളം പടിഞ്ഞാറെ കടുങ്ങല്ലൂർ സ്വദേശിയാണ്.