ന്യൂയോർക്ക്: 2026-ലെ ഡ്വൈറ്റ് ഡി. ഐസൻഹോവർ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് മലയാളിയായ ശതകോടീശ്വരനും ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കിക്ക് ലഭിച്ചു. ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിങ് ആണ് പുരസ്കാരം നൽകിയത്. ആഗോള നിക്ഷേപം, സാമ്പത്തിക സഹകരണം, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവയിലെ അദ്ദേഹത്തിന്റെ മികച്ച നേതൃത്വവും സംഭാവനകളും പരിഗണിച്ചാണ് ഈ ആദരം. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നവംബർ ഒൻപതിന് നടന്ന ചടങ്ങിൽ പുരസ്കാരം കൈമാറി.
അമേരിക്കൻ പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻഹോവർ സ്ഥാപിച്ച സംഘടനയാണ് ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിങ്. നയതന്ത്ര വിദഗ്ധർ, തന്ത്രപ്രധാന ഉപദേശകർ, വാണിജ്യ വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരടങ്ങുന്നതാണ് ഈ സംഘടന. വാണിജ്യ നയതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ പ്രസ്ഥാനങ്ങളിലൊന്നായ ബി.സി.ഐ.യു, ലോകമെമ്പാടുമുള്ള മൾട്ടിനാഷണൽ സി.ഇ.ഓമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, അംബാസഡർമാർ, നയരൂപീകരണ വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്നു.
2025-ലെ നൊബേൽ സമാധാന പുരസ്കാര ജേതാവായ മരിയ കൊറീന മച്ചാഡോ ആയിരുന്നു കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാക്കളിൽ ഒരാൾ. ജെ.ഡബ്ല്യു. മാരിയറ്റ് ജൂനിയർ, ജെയ്ൻ ഫ്രേസർ, രത്തൻ ടാറ്റ, പെലെ, മുകേഷ് അംബാനി, ലക്ഷ്മി മിത്തൽ, എൻ. ചന്ദ്രശേഖരൻ, കാർലോസ് സ്ലിം, നിക്കോളാസ് സർക്കോസി തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഈ ബഹുമതി നേടിയിട്ടുള്ളത്.
Content Highlights: Sunny Varkey honored with the 2026 Dwight D. Eisenhower Global Leadership Award., Awarded by the Business Council for International Understanding (BCIU) in New York., Recognized for global leadership in investment, economic cooperation, and international partnerships., Joins an elite list of past recipients including Ratan Tata, Mukesh Ambani, and Pele.
Published: 10 Nov 2026, 09:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented