അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന ഹോളിവുഡ് ഇന്റർനാഷണൽ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ 'മെയ്ഡ് ഇൻ' എന്ന ഹ്രസ്വചിത്രത്തിന് 2026-ലെ ഔദ്യോഗിക സെലക്ഷനും മികച്ച ഇന്റർനാഷണൽ ഡ്രാമ ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 47-ഓളം ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ 'മെയ്ഡ് ഇൻ' എന്ന നിശ്ശബ്ദ ഹ്രസ്വചിത്രം നേടി.

To advertise here,

കച്ചവട താല്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവൃത്തികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ആനുകാലിക ഹ്രസ്വചിത്രമാണ് 'മെയ്ഡ് ഇൻ'. അന്താരാഷ്ട്ര യുദ്ധത്തിൽ കാല് നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കാഴ്ചകളിലൂടെയാണ് പ്രമേയം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. എൽ.കെ. പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് 'മെയ്ഡ് ഇൻ' എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.