സണ്ണിവെയ്ല്‍(ടെക്സസ്): സണ്ണി വെയ്ല് സിറ്റി മേയര്‍ സ്ഥാനത്തേക്ക് സജി ജോര്‍ജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം കഴിഞ്ഞപ്പോള്‍ മേയര്‍ സ്ഥാനത്തേക്ക് സജി ജോര്‍ജ് ഉള്‍പ്പെടെ രണ്ടു പേര് മാത്രമാണ് പത്രിക സമര്പിച്ചതെങ്കിലും ഒരാളുടെ പത്രിക സൂക്ഷ്മ പരിശോധനക്കുശേഷം തള്ളിപ്പോയി. നാമനിര്‍ദേശപത്രിക പിന് വലിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 24 നായിരുന്നു. ഇതോടെയാണ് സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മെയ് മാസം ആദ്യമാണ് തിരെഞ്ഞെടുപ്പ്.
15 വര്‍ഷം സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍, പ്രൊ ടെം മേയര്‍ എന്നീ നിലകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച സജി തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്.
അമേരിക്കയുടെ ചരിത്രത്തില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്. ഇതിനു മുന്‍പ് ന്യൂജേഴ്സി ടീനെക്ക്, ന്യൂജേഴ്സി മേയറായി ജോണ്‍ അബ്രഹാം വിജയിച്ചിരുന്നു. 2015-ല്‍ കൊല്ലം സ്വദേശിനി അറ്റോര്‍ണി വിനി എലിസബത്ത് സാമുവല്‍ വാഷിങ്ടണ്‍ സ്റ്റേറ്റിലെ മൊണ്ട്സാനോ നഗരത്തില്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 3 ലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയും മത്സരിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ഒരാള്‍ പിന്മാറിയതോടെ മനു ഡാനിയും സാറ ബ്രാഡ്ഫോര്‍ഡും തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. മെയ് മാസം ആദ്യവാരമാണ് തിരെഞ്ഞെടുപ്പ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Sunnyvale city mayor Saji George
Published: 02 Mar 2023, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented