അബുദാബി : പലസ്തീൻ ജനതയ്ക്ക് ആശ്വാസമേകുന്നതിന് ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായ വിതരണം വിപുലീകരിച്ച് യു.എ.ഇ. ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് മൂന്നിന്റെ ഭാഗമായി 260 ടൺ ഭക്ഷ്യവസ്തുക്കളുമായി 10 ട്രക്കുകൾ കൂടി യു.എ.ഇ. അയച്ചു. ഇതോടെ ദൗത്യം ആരംഭിച്ചതുമുതൽ ഇതുവരെ ഗാസയിലെത്തിയ മൊത്തം സഹായ ട്രക്കുകളുടെ എണ്ണം 14594 ആയി. 1,38,290 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ട്രക്കുകളിലൂടെ എത്തിച്ചു നൽകിയത്.
അഹമ്മദ് ബിൻ റാഷിദ് ഹ്യുമാനിറ്റേറിയൻ ബ്രിഡ്ജിന്റെ ഭാഗമായി ശനിയാഴ്ച ഒരു സഹായ വിമാനം അയച്ചിരുന്നു. ദൗത്യത്തിന്റെ വ്യോമയാന മാർഗമുള്ള മൊത്തം സഹായ വിതരണം 450 ടണ്ണായി ഉയർന്നു. അഹമ്മദ് ബിൻ റാഷിദ് ഹ്യുമാനിറ്റേറിയൻ കപ്പൽ മുഖേനയും സഹായവിതരണം നടത്തും. നിലവിൽ കപ്പലിൽ ദുരിതാശ്വാസ സാമഗ്രികൾ കയറ്റാൻ തുടങ്ങിയിട്ടുണ്ട്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ദുരിതാബാധിതരെ പിന്തുണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അർഹരായവർക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്.
ഗാസയിലേക്ക് ശൈത്യകാല സഹായമെത്തിക്കാൻ ദുബായ് ഹ്യൂമാനിറ്റേറിയൻ അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ 'എയർ ബ്രിഡ്ജ്' സംവിധാനവും ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്. പുതപ്പുകൾ ഉൾപ്പടെ ഒട്ടേറെ ശൈത്യകാല അവശ്യവസ്തുക്കളുമായി ദുബായിയുടെ ആദ്യ വിമാനം കഴിഞ്ഞ വാരം ഈജിപ്തിലെ അൽ അരീഷിലെത്തി. വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള മൂന്ന് വിമാനങ്ങൾ കൂടി അയക്കാനും പദ്ധതിയുണ്ട്.
Published: 26 Oct 2026, 01:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented