ദുബായ് : മെട്രോ, ട്രാം എന്നിവയിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) സ്മാർട്ട് വാഹനങ്ങൾ നിരത്തിലിറക്കും.

To advertise here,

ക്യാമറകൾ ഘടിപ്പിച്ച നൂതന രഹസ്യാന്വേഷണ സംവിധാനങ്ങളുള്ള സ്മാർട്ട് വാഹനങ്ങളുടെ പരീക്ഷണയോട്ടം ആരംഭിച്ചു.

ദുബായിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ നിരീക്ഷിക്കാനും സംരക്ഷിക്കാനും സ്മാർട്ട് വാഹനങ്ങൾ സഹായിക്കുമെന്ന് റെയിൽ റൈറ്റ് ഓഫ് വേ ഡയറക്ടർ അബ്ദുൽറഹ്‌മാൻ അൽ ജാനാഹി പറഞ്ഞു.