ഷാർജ : പ്രതിസന്ധികളുണ്ടാകുമ്പോൾ പുസ്തക വായന വർധിക്കുമെന്ന് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. കോവിഡ് കാലത്തുണ്ടായതു പോലുള്ള വായനയിലെ വർധന ഗൾഫിൽ ഇപ്പോഴുമുണ്ട്. ഷാർജ പുസ്തകോത്സവത്തിൽ, മാതൃഭൂമി ബുക്‌സിന്റെ സ്റ്റാൾ മികച്ചതാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

To advertise here,

മാതംഗലീലയെന്ന പുതിയ പുസ്തകം പ്രവാസികൾ ഏറ്റെടുത്തതിന്റെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മാതൃഭൂമി സ്റ്റാളിൽ മാതംഗലീലയടക്കമുള്ള പുസ്തകങ്ങൾ വാങ്ങാൻ ഒട്ടേറെ പേരാണ് ഓരോ ദിവസവുമെത്തുന്നത്. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും കാലത്ത് ഇങ്ങനെയൊരു മേള നടത്തുകയെന്നത് അവിശ്വസനീയമാണ്.

 

മലയാളികളിൽ പൊതുവെ വായനശീലം വർധിച്ചിട്ടുണ്ട്. പ്രവാസികളിലും ഇത് പ്രകടമാണെന്ന് സന്തോഷം ഏച്ചിക്കാനം പറഞ്ഞു. മാതംഗ ലീലയും ആത്രേയകവും കമ്പിളിക്കണ്ടത്തിലെ കൽഭരണികളും സ്ത്രീയേ ഇതാ നിന്റെ മകനും അടക്കം മലയാളത്തിലെ ഏറ്റവും മികച്ച അയ്യായിരത്തോളം പുസ്തകങ്ങളാണ് മാതൃഭൂമി ബുക്സ് സ്റ്റാളിലുള്ളത്. ഹോൾ നമ്പർ ഏഴിൽ റൈറ്റേഴ്‌സ് ഫോറത്തോട് ചേർന്നാണ് മാതൃഭൂമി ബുക്സിന്റെ സ്റ്റാൾ.