
ഗുരുഗ്രാം: ഗുരുഗ്രാമിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ വൈദ്യുതി തടസ്സത്തെത്തുടർന്ന് മെട്രോ ഗതാഗതം താറുമാറായി. വെള്ളിയാഴ്ച വൈകുന്നേരം സെക്ടർ 72-ലെ 220 കെവിഎ പവർ സ്റ്റേഷനിലെ പ്രധാന ട്രാൻസ്‌ഫോർമറിലാണ് തീപ്പിടിത്തമുണ്ടായത്.
ഇതേത്തുടർന്ന് റാപ്പിഡ് മെട്രോ സർവീസുകൾ രാത്രി 7:50 മുതൽ 8:33 വരെ തടസ്സപ്പെട്ടു. വൈദ്യുതി നിലച്ചതോടെ ട്രെയിനുകൾ പാതിവഴിയിൽ നിലയ്ക്കുകയും യാത്രക്കാർ മെട്രോയ്ക്കുള്ളിൽ കുടുങ്ങുകയും ചെയ്തു. ഇതോടെ പല യാത്രക്കാരും പുറത്തിറങ്ങി മെട്രോ പാളത്തിലൂടെ നടന്നാണ് അടുത്ത സ്റ്റേഷനുകളിലേക്ക് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമിതമായ ചൂട് മൂലം ട്രാൻസ്‌ഫോർമറിലുണ്ടായ ഓയിൽ ചോർച്ചയാണ് സ്ഫോടനത്തിനും തീപ്പിടിത്തത്തിനും കാരണമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് സെക്ടർ 52, 56 ഉൾപ്പെടെ അഞ്ച് സബ് സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിച്ച് ശനിയാഴ്ച രാവിലെ മെട്രോ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.
Content Highlights: Transformer explosion occurred at the 220 kVA power station in Sector 72., Rapid Metro services were halted between 7:50 PM and 8:33 PM., Oil leakage due to extreme heat identified as the primary cause of the fire., Power supply to five sub-stations, including Sectors 52 and 56, was severely impacted.
Published: 23 May 2026, 10:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented