ദുബായ് : ദീപാവലി ആശംസകൾ പങ്കുവെച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

To advertise here,

യു.എ.ഇ.യിലും ലോകമെമ്പാടുമായും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സമാധാനവും സമൃദ്ധിയും സന്തോഷവും ആശംസിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു. പ്രകാശത്തിന്റെ ഉത്സവം എല്ലാവരിലും പ്രതീക്ഷയും നന്മയും നൽകട്ടെയെന്നും എല്ലാവരുടെയും ജീവിതം സുരക്ഷിതവും സന്തോഷകരവുമാകട്ടെയെന്നും ശൈഖ് മുഹമ്മദ് ആശംസിച്ചു.