ദുബായ് : വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റെക്സ് ഗ്ലോബൽ വേദി സന്ദർശിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

To advertise here,

സാമ്പത്തിക വളർച്ചയുടെ പുതിയഘട്ടത്തിലേക്ക് അതിവേഗം വളരുകയാണ് യു.എ.ഇ. എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ കേന്ദ്രമാണ് യു.എ.ഇ. സാങ്കേതികവിദ്യകളുടെ മുന്നേറ്റത്തിൽ രാജ്യത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

ജൈറ്റെക്സ് ഗ്ലോബലിലെ അന്താരാഷ്ട്ര പങ്കാളിത്തത്തിലെ വളർച്ച അതിനുള്ള തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

വേദിയിലെ പ്രധാന പവിലിയനുകൾ അദ്ദേഹം സന്ദർശിച്ചു. യു.എ.ഇ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽ മർറി, കൂടാതെ നിരവധി സർക്കാർ വകുപ്പുകളുടെ ഡയറക്ടർ ജനറൽമാരും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.