ഷാർജ: ഷാർജയിലെ വസതിയിൽ ഏഷ്യൻ വംശജയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളോ കുറ്റകൃത്യ സൂചനകളോ ഇല്ലെന്ന് ഷാർജ പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് പോലീസ് ഔദ്യോഗിക വിശദീകരണം പുറപ്പെടുവിച്ചത്.

To advertise here,

യുവതിയെ താമസ്ഥലത്ത് ബോധരഹിതയായ നിലയിൽ കണ്ടെത്തിയതായി സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേനയും നാഷണൽ ആംബുലൻസ് സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത്.
സംഭവസ്ഥലത്ത് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ബാഹ്യശക്തികളുടെ ഇടപെടലോ കുറ്റകൃത്യ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. കൂടുതൽ വിശദമായ പരിശോധനകൾക്കും തുടർ നിയമനടപടികൾക്കുമായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് വിട്ടുനൽകാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിച്ചു. കേസിന്റെ അന്വേഷണ പുരോഗതിയെക്കുറിച്ചും മെഡിക്കൽ റിപ്പോർട്ടുകളെക്കുറിച്ചും അറിയാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ അധികൃതർ വ്യക്തമാക്കി.