ദുബായ്: മധ്യേഷ്യയിലുടനീളമുള്ള സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും ആദരിക്കുന്നതിനായി ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം അടുത്തവർഷം ഡിസംബറിൽ നടക്കും. ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറും ദുബായ് പ്രസ്സ് ക്ലബ് പ്രസിഡന്റുമായ മോന ഖാനിം അൽ മർറിയാണ് അറബ് മാധ്യമ ഉച്ചകോടിയിലാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

2004-ൽ ആരംഭിച്ചതിനു ശേഷം രണ്ടു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷമാണ് മേള പുനരാരംഭിക്കുന്നത്. അറബ് സിനിമയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായി ദുബായിയെ മാറ്റുക, ചലച്ചിത്ര പ്രവർത്തകരെയും വിദഗ്ധരെയും ഒരു കുടകീഴിൽ ഒന്നിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.