തിരുവനന്തപുരം: വിതുരയിൽ വിനോദ സഞ്ചാരികൾ അമിത വേഗതയിൽ സഞ്ചരിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഹബീബ് ഖാന്റെ ഡ്രൈവർ ഷൈജു ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മകൻ വസുദേവ് (12), മകൾ വാസുകി (6) എന്നിവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

To advertise here,

നെടുമങ്ങാട് സ്വദേശികളായ 3 പേരാണ് കാറിൽ സഞ്ചരിച്ചത്. 3 പേരും മദ്യലഹരിയിലായിരുന്നു. വാഹനം തെറ്റായ ദിശയിൽ ഓടിച്ച് കയറ്റിയതാണ് അപകടത്തിന് കാരണം. 3 പേരെയും വിതുര പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്‌കൂട്ടർ യാത്രക്കാർ വിതുരയിലേക്ക് വരികയായിരുന്നു. കാർ യാത്രക്കാർ പൊൻമുടിയിൽ വിനോദ സഞ്ചാരത്തിനുശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു.