
അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ചതാണെന്നും വാണിജ്യ വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം, ഭാവിതലമുറയ്ക്കും കരുത്തേകുമെന്നും മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. അബുദാബിയില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറി. രാജ്യത്തിന്റെ വികസനത്തിന് പ്രവാസ സമൂഹം മികച്ച പിന്തുണയാണ് നല്‍കുന്നത്. പ്രവാസികളാണ് ഇന്ത്യയുടെ യഥാര്‍ഥ അംബാസഡര്‍മാര്‍. സാമൂഹിക സേവനത്തിന് മുന്‍തൂക്കം നല്‍കുന്ന ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ അബുദാബി (ഐഎസ്‌സി) ബോര്‍ഡ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടക്കമിട്ട സാമൂഹിക വര്‍ഷാചരണ ക്യാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനവും ഐഎസ്‌സിയുടെ നേതൃത്വത്തില്‍ രാംനാഥ് കോവിന്ദ് നിര്‍വ്വഹിച്ചു. സാമൂഹിക വര്‍ഷാചരണം പോലുള്ള ക്യാമ്പയിനുകള്‍ നടപ്പാക്കുന്ന യുഎഇയുടെ നയങ്ങള്‍ പ്രശംസനീയമെന്ന് അദ്ദേഹം പറഞ്ഞു. എം.എ. യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സാമൂഹിക ഉന്നമനത്തിനും സംസ്‌കാരിക പൈതൃകത്തിനും കരുത്തേകുന്ന യുഎഇയുടെ സാമൂഹിക വര്‍ഷാചരണ ക്യാമ്പയിന് കൂടുതല്‍ പിന്തുണ നല്‍കുകയാണ് ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററെന്ന് എം.എ യൂസഫലി പറഞ്ഞു. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ഐഎസ്‌സി പ്രസിഡന്റ് ജയ്റാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍ തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി. വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ച സാമൂഹിക വര്‍ഷത്തിന്റെ പ്രചാരണ പരിപാടികളുടെ പോസ്റ്റര്‍ പ്രകാശനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വ്വഹിക്കുന്നു. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ഐ എസ് സി ബോര്‍ഡ് ചെയര്‍മാന്‍ എം.എ യൂസഫലി, എസ് എഫ് സി മുരളി, ഐ എസ് സി പ്രസിഡന്റ് ജയറാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍ എന്നിവര്‍ സമീപം.
Content Highlights: ramnath kovind uae visit
Published: 21 Apr 2025, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented