അജ്മാന്‍: ഒമ്പത് മാസം ഗര്‍ഭിണിയായ മലയാളി യുവതി അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകള്‍ അസീബ (35) ആണ് മരിച്ചത്.

To advertise here,

അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ ഭാര്യയാണ് അസീബ. താമസസ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാതാവിനെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല.

മൃതദേഹം നാളെ ദുബായ് സോനപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകള്‍: മെഹ്‌റ.