മുംബൈ: മുംബൈ കോസ്റ്റൽ റോഡിൽ ബി.എം.ഡബ്ല്യു. കാർ പാലത്തിൽനിന്ന് താഴ്ചയിലേക്ക് പതിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലിയിലേക്ക് അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലിടിച്ചശേഷം പാലത്തിൽനിന്ന് താഴെ കാർ പാർക്കിങ് നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് പതിക്കുകയായിരുന്നു.

To advertise here,

ഞായറാഴ്ച പുലർച്ചെ 5.30-ഓടെയായിരുന്നു അപകടം. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചിരുന്നു. ഷാനയ് ഗജ്ജാൽ (21), ധൈര്യ ദർശൻ സേത്ത് (17), ആദിത്യ ജകാസ്നിയ (19) എന്നിവരാണ് മരിച്ചത്. ട്രോമ വാർഡിൽ പ്രവേശിപ്പിച്ച ആദിത്യ കൽപേശ്വർ ഓസ്വാൾ (23) എന്ന യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

പാലത്തിൽ തൂങ്ങിക്കിടന്നിരുന്ന സൈൻബോർഡ് തകർത്താണ് കാർ താഴേക്ക് പതിച്ചത്. അപകടത്തിൽ കാറിന്റെ മേൽക്കൂര ഉള്ളിലേക്ക് അമർന്നു. വിൻഡ്ഷീൽഡ് നൂറുകണക്കിന് കഷണങ്ങളായി തകർന്ന നിലയിലായിരുന്നു. ബമ്പർ വേർപെട്ട് മുൻവശം പൂർണ്ണമായി തകരുകയും ചെയ്തിട്ടുണ്ട്.