മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബെത്‌ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒാണാഘോഷം സംഘടിപ്പിച്ചു. മഹൂസിൽ നടന്ന പരിപാടി ഫാ. ജിജു വർഗീസ് കെയറാടി പ്രാർഥനയോടുകൂടി തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ, ബിജു തേലപ്പള്ളി എന്നിവർ ഓണസന്ദേശം നൽകി.
ഓണത്തിന്റെ നാടൻ പാരമ്പര്യവും ആഘോഷത്തിന്റെ ആവേശവും ഒരുപോലെ നിറഞ്ഞുനിന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. മനോഹരമായ നൃത്തച്ചുവടുകളും ഗാനങ്ങളും സദസ്സിന് ഉത്സവാന്തരീക്ഷം പകർന്നു.
കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വ്യത്യസ്തങ്ങളായ മത്സരങ്ങൾ പരിപാടിക്ക് കൂടുതൽ നിറവും ചൈതന്യവും നൽകി.
Content Highlights: Bethlehem Area Unit of Bahrain St. Peter's Church organized Onam celebrations in Mahooz., Inaugurated by Fr. Jiju Varghese Kayaradi with prayer and lamp lighting., Presided over by Vicar Very Rev. Sleeba Paul Cor-Episcopa Vattavelil., Featured vibrant cultural performances, traditional dances, and various competitions for all age groups.
Published: 21 Sept 2026, 01:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented