മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

To advertise here,

ഷാർജ : ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

അദ്ദേഹത്തിന്റെ വേർപാടിൽ യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭരണാധികാരി കാര്യാലയം ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ ജനാസ നമസ്കാരം വെള്ളിയാഴ്ച ഷാർജയിലെ പ്രശസ്തമായ കിങ് ഫൈസൽ പള്ളിയിൽ നടന്നു. തുടർന്ന് അൽ ജുബൈൽ കബർസ്താനിൽ കബറടക്കി. ഷാർജയിൽ വെള്ളിയാഴ്ച മുതൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.